ഒരുപാട് ചെക്കന്മാരോട് പ്രണയം തോന്നിയിട്ടുണ്ട് പക്ഷെ പറയാൻ പേടിയായിരുന്നു ; തുറന്ന് പറഞ്ഞ് വീണ നന്ദകുമാർ

കെട്യോളാണെന്റെ മാലാഖ എന്ന ആസിഫലി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് വീണനന്ദകുമാർ. ചിത്രത്തിൽ റിൻസി എന്ന കഥാപാത്രത്തെയാണ് വീണ നന്ദകുമാർ അവതരിപ്പിച്ചത്. മുംബൈയിലാണ് വീണ ജനിച്ചതും പഠിച്ചതുമെല്ലാം പഠനത്തിന് ശേഷം മോഡലിംഗ് രംഗത്തെത്തിയ വീണ നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. കടം കഥ എന്ന മലയാള സിനിമയിലൂടെയാണ് താരം സിനിമയിലെത്തുന്നത്.

കെട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ് വീണ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന് ശേഷം വീണ നന്ദകുമാറിന്റെ നിരവധി അഭിമുഖങ്ങളും വാർത്തകളും വന്നിരുന്നു. മദ്യപിക്കാറുണ്ടെന്ന താരത്തിന്റെ തുറന്ന് പറച്ചിൽ സിനിമാലോകത്ത് ചർച്ചയായിരുന്നു. വിവാഹത്തെ കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

അത്തരത്തിൽ വീണ നന്ദകുമാർ പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സ്‌കൂളിൽ പടിക്കുമ്പോൾ തനിക്കിത്ര ഭംഗി ഉണ്ടായിരുന്നില്ലെന്നും ആരും എന്നെ പ്രണയിച്ചിട്ടില്ലെന്നും താരം പറയുന്നു. എന്നാൽ കാണാൻ കൊള്ളാവുന്ന ചെക്കന്മാരെ ഞാൻ പ്രണയിച്ചിട്ടുണ്ടെന്നും പക്ഷെ അത് തുറന്ന് പറയാൻ ധൈര്യമുണ്ടായില്ലെന്നും വീണ നന്ദകുമാർ പറയുന്നു..തന്നെ കാണാൻ ഭംഗി ഇല്ലാത്തത് കൊണ്ടാണ് ആരോടും പ്രണയം തുറന്ന് പറയാതിരുന്നത്. അവർക്ക് തന്നെ ഇഷ്ടമായില്ലെങ്കിലൊ എന്ന് പേടിച്ചാണ് പ്രണയം മനസ്സിൽ തന്നെ വച്ചതെന്നും വീണ നന്ദകുമാർ പറയുന്നു.

ഇപ്പോൾ തനിക്ക് നിരവധി പ്രണയാഭ്യർത്ഥനകൾ വരുന്നുണ്ട് പക്ഷെ അതൊക്കെ എന്റെ സൗന്ദര്യം കണ്ടിട്ടാണോ എന്ന് തനിക്കറിയില്ലെന്നും വീണ പറയുന്നു.