ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്, പേളി മാണി തന്റെ സുഹൃത്ത് മാത്രമായിരുന്നു ; പ്രണയത്തെ കുറിച്ച് അരിസ്റ്റോ സുരേഷ്

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിലൂടെ ശ്രദ്ദേയനായ താരമാണ് അരിസ്റ്റോ സുരേഷ്. മുത്തേ പൊന്നെ പിണങ്ങല്ലേ എന്ന ഗാനം പാടി മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരം പിന്നീട് നിരവധി സിനിമകളിൽ തന്റെ സാന്നിധ്യമറിയിച്ചു. തുടർന്ന് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് സീസൺ ഒന്നിലും അരിസ്റ്റോ സുരേഷ് പങ്കെടുത്തു. ബിഗ്‌ബോസിലെ മികച്ച മത്സരാർത്ഥി കൂടിയായിരുന്നു അരിസ്റ്റോ സുരേഷ്.

അരിസ്റ്റോ സുരേഷ് വിവാഹിതവാൻ പോകുന്നു എന്ന വർത്തയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചത്.

വിവാഹിതനാവാൻ പോകുന്നു എന്നുള്ളത് ശരിയാണെന്നും എന്നാൽ സിനിമാ സംവിധായകൻ ആയതിന് ശേഷം മാത്രമേ അതുണ്ടാവുള്ളു എന്നും അരിസ്റ്റോ സുരേഷ് പറയുന്നു. എന്റെ പ്രണയിനിയെ കുറിച്ച് ഇപ്പോൾ കൂടുതൽ പറയാൻ സാധ്യമല്ല. മുൻപും പലരോടും പ്രണയം തോന്നിയെങ്കിലും അതിനൊന്നും താൻ അര്ഹനായിരുന്നില്ല എന്നത് കൊണ്ട് പിന്മാറുകയായിരുന്നെനും അരിസ്റ്റോ സുരേഷ് പറയുന്നു.

ബിഗ്‌ബോസിലെ താരമായ പേളി തന്റെ സുഹൃത്ത് മാത്രമായിരുന്നു. ശ്രീനിഷുമായുള്ള പ്രണയം ആദ്യം തുറന്ന് പറഞ്ഞത് തന്നോടായിരുന്നെന്നും അരിസ്റ്റോ സുരേഷ് പറയുന്നു.