വിജയവാഡ : പ്രതിശ്രുത വരന്റെ കഴുത്തറുത്ത് നവവധു. ആന്ധ്രാപ്രദേശ് അനാകപ്പല്ലേ സ്വദേശിയായ യുവാവും ഇതേ ജില്ലയിലെ യുവതിയും തമ്മിലുള്ള വിവാഹം ദിവസങ്ങൾക്ക് മുൻപ് നിശ്ചയിച്ചിരുന്നു. സർപ്രൈസ് സമ്മാനം നൽകാനെന്ന പേരിൽ പ്രതിശ്രുത വരനെ വിളിച്ച് വരുത്തിയാണ് യുവതി കഴുത്തറുത്തത് .
യുവതിയുടെ ആവശ്യപ്രകാരം എത്തിയ പ്രതിശ്രുത വരനോട് ഒരുമിനിറ്റ് കണ്ണുകൾ അടയ്ക്കാൻ ആവശ്യപ്പെട്ട യുവതി യുവാവ് കണ്ണുകൾ അടച്ചതിന് ശേഷം കഴുത്തറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് അപകടനില തരണം ചെയ്തിട്ടില്ല.
യുവതിയും,യുവാവും തമ്മിലുള്ള വിവാഹം അടുത്ത മാസം 26 ന് നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം നടന്നത്. അതേസമയം യുവാവുമായുള്ള വിവാഹത്തിന് യുവതി എതിർപ്പ് പ്രകടപ്പിച്ചതായും വീട്ടുകാരുടെ സമ്മർദ്ദത്തിനൊടുവിലാണ് വിവാഹത്തിന് സമ്മതിച്ചതെന്നുമാണ് പോലീസ് പറയുന്നത്.