ഒരു കാര്യം ഓർക്കുക ഇതൊക്കെ കണ്ടു പഠിച്ചാണ് നമ്മുടെ കുട്ടികൾ വളരുന്നത് ; വസ്ത്രധാരണത്തെ കുറിച്ച് ബാല

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന ഒരു താരമാണ് ബാല. മലയാളി അല്ലെങ്കിലും മലയാളത്തിന്റെ മരുമകനാണ് ബാല. ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചതോടെയാണ് മലയാളത്തിന്റെ മരുമകനായ ബാല മാറിയത്. എന്നാൽ ആ ബന്ധം വേർപിരിഞ്ഞെങ്കിലും ഇന്നും മലയാളത്തിന്റെ മരുമകൻ തന്നെയാണ് ബാല.

Advertisements

മലയാളത്തിൽ ഒരുപാടു ആരാധകർ ഉള്ള നടനാണ് ബാല. ബാലയുടെയും അമൃതയുടെയും വിവാഹവും, വേർപിരിയലും മകളായ പാപ്പു എന്ന അവന്തികയുടേയുമൊക്കെ വിശേഷങ്ങൾ പ്രേക്ഷകരെ സോഷ്യൽ മീഡിയവഴി അറിയിക്കാറുണ്ട് ഇരുവരും. മകളുടെ പിറന്നാൾ ദിനത്തിലെ വിശേഷങ്ങൾ പ്രേക്ഷകരുമായി ബാല പങ്കുവെച്ചിരുന്നു. എല്ലാ കാര്യത്തിലും തന്റേതായ അഭിപ്രായം രേഖപ്പെടുത്തുന്ന ആളുകൂടിയാണ് ബാല. വസ്ത്രധാരണത്തെ പറ്റി സോഷ്യൽ മീഡിയയിൽ നടന്ന ചർച്ചകൾക്ക് ഒരു മറുപടി എന്നോണം തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് ബാല. ബാല പറഞ്ഞ ആ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകര്ഷിക്കുന്നത്.

Advertisements

ബാലയുടെ വാക്കുകൾ.

സോഷ്യൽ മീഡിയയിൽ വന്നു വസ്ത്രധാരണത്തെപ്പറ്റി സംസാരിക്കുമ്പോൾ ഞാൻ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്റെ വ്യക്തി സ്വാതന്ദ്രമാണ്, കാണുന്നവർ കാണു അല്ലാത്തവർ മാറി നിൽക്കു എന്നൊക്കെ വിളിച്ചു കൂവുന്നവർ ഒരു കാര്യം ഓർക്കുക ഇതൊക്കെ കണ്ടു പഠിച്ചാണ് നമ്മുടെ കുട്ടികൾ വളരുന്നത്. ഉദാഹരണത്തിന് നമ്മൾ ഒരു മരണ വീട്ടിൽ പോകുമ്പോൾ അവിടുത്തെ ചുറ്റുപാടും, ആൾക്കാരുടെ മാനസികാവസ്ഥയും നോക്കിയല്ലേ പോകാറ്, അല്ലാതെ ഒരു മരണവീട്ടിലേക് കോട്ടും സ്യുട്ടും ധരിച്ചു പോകാൻ പറ്റുമോ, ആരെങ്കിലും പോകുമോ. വസ്ത്രധാരണത്തെ പറ്റി ഘോരം ഘോരം പ്രസംഗിക്കുന്നവർ ഒരു കാര്യം ശ്രദ്ധിക്കുക ഇതിക്കെ കണ്ടാണ് നമ്മുടെ മക്കൾ വളരുന്നത്. നമ്മളെ കണ്ടാണ് അവരും പഠിക്കുന്നത്. കുട്ടികൾ മാത്രമല്ല അയൽക്കാരും സുഹ്റുത്തുക്കളും ഒക്കെ നമ്മളെ ശ്രദ്ധിക്കാൻ ഉണ്ടാകും എന്നാണ് ബാല പറയുന്നത്.

Advertisements

- Advertisement -
Latest news
POPPULAR NEWS