സമൂഹത്തിൽ ഏറെ വരുന്ന ലൈം ഗിക ചൂ ഷണകളെയും പീ ഡനകളെയും പറ്റി തുറന്ന് എഴുതുകയാണ് യുവ മാധ്യമ പ്രവർത്തക ആതിര സരസ്വത്. ലൈം ഗിക കാര്യങ്ങളിൽ ഉള്ള പഠന കുറവ് ഒരു പരിധി വരെ ലൈം ഗിക അ ക്രമണങ്ങളിലേക്ക് നയിക്കാറുണ്ടെന്നും ഇന്നും കേരള സമൂഹം ഗേ ലെ സ്ബിയൻ താല്പര്യം ഉള്ളവരെ മാറ്റി നിർത്തുന്നു ഇന്നും കുറിപ്പിൽ പറയുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം.
കാ മം, ഇത്രയേറെ അനുഭൂതി ഉളവാക്കുന്ന വികാരം വേറെയേതുണ്ട്, ചിലർക്കൊക്കെ എഫ് ബി പോലെയുള്ള ഒരു പബ്ലിക് പ്ലാറ്റ് ഫോംൽ ഒരു പെൺകുട്ടി ഈ വാക്ക് ഉപയോഗിക്കുമ്പോൾ അവർ ഏത് അർഥത്തിൽ എടുക്കുമെന്ന് എനിക്ക് അറിയില്ല, എങ്കിലും കുഞ്ഞുങ്ങളിൽ പോലും കാ മത്തിന്റെ രുചി മണക്കുന്ന വ്യക്തികൾ സമൂഹത്തിലുള്ളപ്പോൾ പിന്നെ എന്തിന് സെ ക്സ്നെ പറ്റി ചർച്ച ചെയ്യരുതെന്ന് വാദിക്കണം.
ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ ഇവയെ പറ്റി പറയുന്നുണ്ട്, പക്ഷെ അതിലെ ട്വിസ്റ്റ് എന്തെന്നാൽ ടീച്ചർ അത് പഠിപ്പിക്കില്ല എന്നതാണ്, നിങ്ങൾ വായിച്ചു നോക്കൂ എന്നു പറയും. എന്തിന് അങ്ങനെ ചെയ്യുന്നു എന്ന് അറിയില്ല പക്ഷെ ഒന്നറിയാം സെ ക്സ് എഡ്യൂക്കേഷൻ വളരെ പ്രാധാന്യമുള്ള ഒന്നാണ്. അതിനെ പറ്റി കാര്യമായ അറിവ് ഇല്ലായ്മയാണ് പല പ്രശ്നങ്ങൾക്കും ഇന്ന് സമൂഹത്തിൽ കാരണം. കൗമാര കാലഘട്ടത്തിൽ ഒരു പുരുഷനു ഒരു സ്ത്രീയെ അറിയാൻ കൗതുകമാണ്. പലപ്പോഴും അവൻ ചിന്തിക്കുന്നത് അവളുടെ കാണാമറയത്തെ സൗന്ദര്യത്തെ പറ്റിയാകും. ആ കാലഘട്ടത്തിൽ ആ ർത്തവവും സെ ക്സും ഒക്കെ പഠന വിഷയമാക്കിയാൽ, ഇവർക്കതിനോടുള്ള കാഴ്ചപ്പാടു തന്നെ മാറും. ചിലരുണ്ട്, കണ്ണിൽ നോക്കി സംസാരിക്കാത്തവർ ഇവരുടെ കണ്ണുകൾ ഓടുക സ്ത്രീയുടെ മാറിടത്തിലേക്ക് ആകും, അത്തരക്കാരോട് ഒന്നു മാത്രം ചിന്തിച്ചാൽ മതി അവർ തീക്ഷണമായി ഉറ്റു നോക്കുന്ന മു ലകളാണ് ജനിച്ച അന്നു മുതൽ ആറുമാസ കാലത്തേക്ക് വിശപ്പകറ്റിയത് എന്ന്.
പല സാഹചര്യങ്ങളിലും ഞാനുൾപ്പെടുന്ന സ്ത്രീകൾക്ക് എത്ര മോശം സാഹചര്യം ഉണ്ടായിട്ടുണ്ട്, ബസിൽ എത്ര സീറ്റുണ്ടങ്കിലും നമ്മൾ ഇരിക്കുന്ന സീറ്റിൽ മുട്ടിയൊരുമ്മി നിന്നാലെ ചില ചേട്ടൻമാർക്ക് യാത്ര ചെയ്യാനാവൂ. ഷാളൊന്നു മാറി പോയാൽ മറു ഭാഗത്തു നിന്നും കണ്ണുകളാൽ ശരീരത്തിന്റെ വടിവും മു ലകളുടെ വലിപ്പവും വരെ കണക്കാക്കുന്ന ചിലർ വേറെയും ഉണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ റെ ഡ് സ്ട്രീറ്റ് ഉള്ളത് എത്ര നല്ലതാണ്. അല്ലങ്കിൽ പീ ഡനങ്ങളൊക്കെ ഇനിയും വർദ്ധിച്ചേനെ. പ്രായം നിറം ലിം ഗം ഇവയൊന്നും സെ ക്സിനെ ബാധിക്കുന്ന ഘടകങ്ങളെ അല്ല . അതായത് , ടിപ്പിക്കലായിട്ടുള്ള ഒരു വ്യൂ ഉണ്ട് അതു ഒരു പുരുഷനും സ്ത്രീയും തമ്മിൽ ഉള്ള ബന്ധമാണ് . അതായത് ഒരു പുരുഷന്റെ ലൈം ഗിക അവയവം ഒരു സ്ത്രീയുടെ അവയവത്തിലേക്ക് കയറുക എന്ന പ്രവൃത്തിയാണ് അത്.
എന്നാൽ അതിനുമപ്പുറത്തേക്കും അഭിരുചികൾ ഉണ്ട് . ഒരു പെണ്ണിനു പെണ്ണിനോടും, ആണിനു ആണിനോടും തോന്നുന്ന ശാ രീരിക താത്പര്യങ്ങൾ ഉണ്ട്. ലെ സ്ബിയൻ , ഗെ എന്നൊക്കെ പറയും. പക്ഷെ സമൂഹത്തിൽ ചിലർ ഇന്നും ഇത്തരക്കാരെ അംഗീകരിക്കാൻ വൈഷമ്യം കാണിക്കുന്നു . ഒരിക്കൽ ഒരു ഗെ കപ്പിൾസിന്റെ വിവാഹ ഫോട്ടം സ്റ്റാറ്റസ് ഇട്ട് അവരെ ഞാൻ അഭിനന്ദിച്ചപ്പോൾ ഒരു ആൺസുഹൃത്ത് എന്നോട് പറഞ്ഞു ഇതൊക്കെ സപ്പോർട്ട് ചെയ്യുന്നത് എന്തിന് എന്നു? അതെ സമൂഹത്തിനു ഇപ്പോഴും അവരെ അംഗീകരിക്കാനാകില്ല. പലരും ഇപ്പോഴും അവരുടെ സത്വം വെളിപ്പെടുത്താതെ ഇരിക്കുന്നുണ്ടാകാം, എന്തിന് അങ്ങനെ ചെയ്യണം നിങ്ങൾ നിങ്ങളായിരിക്കുക. പരസ്യമായി ഇത്തരക്കാരെ കു ണ്ടൻമാർ എന്നൊക്കെ അങ്ങു വിളിച്ചു കളയും ചിലർ.
ഹാ പറഞ്ഞിട്ടെന്ത് കാര്യം, നമ്മൾ ഉൾപ്പെടുന്ന ലോകം ഇങ്ങനൊക്കെയാണന്ന് അങ്ങ് ആശ്വസിക്കാം. പോ ൺ വീഡിയോസും സ്വയം ഭോ ഗവും ഒക്കെ ഒരുപാട് പേരുടെ വികാരം പിടിച്ചു നിർത്തുന്നുണ്ട് എന്നത് ഏറെ വാസ്തവമാണ് . സണ്ണിലിയോണിന്റെ ചാരിറ്റി കണ്ടിട്ട് ആരാധകരായ ഒരു ബല്യ കൂട്ടം പേരുണ്ട് , പക്ഷെ സണ്ണി ലിയോണിനെ ഇഷ്ടപ്പെടുന്നവർ 90 % ആളുകളും അവരുടെ വീഡിയോയിലൂടെ അവരെ ഇഷ്ടപ്പെടുന്നതാണ് എന്നതാണ് യാഥാർത്ഥ്യം.
മനുഷ്യനെ മൃഗമാക്കുന്ന ഒരു തരം വികാരം, ചിലർക്ക് പെണ്ണിനെ കീഴ്പെടുത്തി ഭോ ഗിക്കാൻ ആണ് ഇഷ്ടം. അത്തരം ആളുകളാണ് പീഡനം എന്ന ഒരു ദുഷ്ട പ്രവൃത്തി ചെയ്യുന്നത്. അപ്പോ പറഞ്ഞത് ഇതാണ്, ഓരോ സ്ത്രീയിലും നിങ്ങൾ ഒരു സഹോദരിയെ കാണുക, ഒരു സ്ത്രീയാക്ക് ദ്വാരം ഉള്ള ഒരു അ വയവം തന്നത് അതു കീറി ഒരു തലമുറ ഉണ്ടാകാനാണ് . വലതും ഇടതും ആയി രണ്ടു മു ലകൾ തന്നത്, നിങ്ങളുടെ തലമുറയ്ക്ക് വിശപ്പകറ്റനാണ്. വളരെയധികം റെസ്പക്ടോടെ ഒരു സ്തീയെ നോക്കി കാണുക. ഇത് എഴുതിയത് കൊണ്ട് നിങ്ങൾ പലരും ഇവൾ എന്തിനു ഇതൊക്കെ ഇവിടെ പറയുന്നു എന്ന് ചിന്തിക്കും. അവരോട് ഒന്നേ പറയാനുള്ളൂ ഇവിടെ അല്ലാതെ ഇതൊക്കെ എവിടെയാണ് പറയേണ്ടത്.