ഒരു ദിവസം രാത്രി സീമ തന്റെ മുറിയിലേക്ക് വന്ന് മദ്യം വിളമ്പി തന്നു ; സീമയെക്കുറിച്ച് വേണു നാഗവള്ളി പറഞ്ഞത് ഇങ്ങനെ

തിരക്കഥാകൃത്ത്,സംവിധായകൻ,നടൻ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഘലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് വേണു നാഗവള്ളി. മലയാളത്തിലെ സൂപ്പർ താരങ്ങൾ ഉൾപ്പടെയുള്ളവരെ അഭിനയിപ്പിച്ച് നിരവധി സിനിമകൾ സംവിധാനം ചെയ്യാനും അവരോട് നല്ല ബന്ധം സൂക്ഷിക്കാനും വേണു നാഗവള്ളിക്ക് സാധിച്ചിട്ടുണ്ട്.

സുഖമോ ദേവി,സർവകലാശാല,ലാൽസലാം,സ്വാഗതം,ഏയ് ഓട്ടോ,അഗ്നിദേവൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച വേണു നാഗവള്ളി മരിക്കുന്നതിന് മുൻപ് സ്വകാര്യ ചാനൽ പരിപാടിക്കിടെ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. മലയാളത്തിലെ പഴയകാല നായികമാരിൽ ഒരാളായ സീമയെ കുറിച്ച് വേണുനാഗവള്ളി പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചർച്ചയിൽ ഇടംനേടിയിരിക്കുന്നത്.

പിജി വിശ്വംഭരൻ സംവിധാനം ചെയ്ത സന്ധ്യയ്ക്ക് എന്തിന് സിന്ദൂരം എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് താനും നടി സീമയും അടുത്തടുത്തുള്ള ക്വട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. കോട്ടയത്തായിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ. ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി മുറിയിൽ വിശ്രമിക്കുന്നതിനിടയിൽ സീമ ഫോണിൽ വിളിച്ചു തന്നോട് ഉറങ്ങിയോ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോൾ സീമ ഇവിടെ ബോറടിക്കുന്നെന്നും റൂമിലോട്ട് വരട്ടെ എന്നും ചോദിച്ചു. താൻ മദ്യപിക്കുകയായാണെന്നും സീമ വന്നാൽ അത് മാറ്റിവെയ്‌ക്കേണ്ടി വരുമെന്നും താൻ പറഞ്ഞു. അതൊന്നും കുഴപ്പമില്ല ചേട്ടാ ഞാൻ ഒഴിച്ച് തരാം എന്നും പറഞ്ഞ് സീമ തന്റെ മുറിയിലേക്ക് വന്നു.

  മമ്മുട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ തനിക്കൊരു വാശിയുണ്ടായിരുന്നു അത് ഗുണമായി മാറിയെന്ന് മാമാങ്കം നായിക

മുറിയിലെത്തിയ സീമ തറയിൽ ഇരിക്കുകയും തനിക്ക് മദ്യം വിളമ്പി തരികയും ചെയ്‌തെന്നും വീണു നാഗവള്ളി പറഞ്ഞു. ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചും ഒരുപാട് നേരം സംസാരിച്ചതായും ശശിയേട്ടൻ കഴിഞ്ഞാൽ രണ്ടാം സ്ഥാനം വേണു ചേട്ടനാണെന്ന് സീമ പറയാറുണ്ടെന്നുമാണ് ചാനൽ പരിപാടിക്കിടെ വേണുനാഗവള്ളി പറഞ്ഞത്.

Latest news
POPPULAR NEWS