ചുരുങ്ങിയ നാൾ കൊണ്ട് മലയാള സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് നൈല ഉഷ. നിരവധി ആരാധകരുള്ള താരം റേഡിയോ ജോക്കി, അവതാരിക എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്. 2013 ൽ ഇറങ്ങിയ മമ്മൂട്ടി നായകനായി എത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമ ലോകത്ത് എത്തുന്നത്. മലയാളത്തിലെ മുൻനിര നായകന്മാർക്ക് ഒപ്പം അഭിനയിച്ച താരത്തിന്റെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
ചാനൽ ഷോകളിൽ അവതാരികയായി എത്തുന്ന താരത്തിന് ടെലിവിഷൻ രംഗത്തും ആരാധകരുണ്ട്. 2007 ൽ റോണാ രാജൻ എന്നയാളുമായി വിവാഹം കഴിഞ്ഞ താരം പിന്നീട് ഇ ബന്ധം വേർപെട്ട ശേഷമാണ് സിനിമയിൽ സജീവമായത്. പൊറിഞ്ചു മറിയം ജോസ് തിയേറ്റർ ഹിറ്റായതോടെ നിരവധി അവസരങ്ങളാണ് താരത്തിനെ തേടി ഇപ്പോൾ എത്തുന്നത്. നൈല ഉഷ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.
മലയാളത്തിലെ ഒരു പ്രമുഖ സിനിമ കാണുന്നതിന്റെ ഇടക്ക് വെച്ച് ഇറങ്ങി പോയിട്ടുണ്ടെന്നാണ് താരം പറയുന്നത്. തിയേറ്ററിൽ ഹിറ്റായി ആളുകൾ നല്ല അഭിപ്രായം പറഞ്ഞെങ്കിലും തനിക്ക് ഇഷ്ടപെട്ടില്ലെന്നും പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും താനും തീയേറ്ററിൽ ഇറങ്ങി പോയെന്നും താരം പറയുന്നു. എന്നാൽ പടം തനിക്ക് ഇഷ്ടമായില്ലന്നും ഇടക്ക് വെച്ച് ഇറങ്ങി പോയ കാര്യം സിനിമയുടെ തിരക്കഥാകൃത്തിനോട് പറഞ്ഞെന്നും നൈല പറയുന്നു. എന്നാൽ അഭിമുഖത്തിൽ കൂടെയുണ്ടായിരുന്ന ജോജു ആ സിനിമ ഏതാണ് എന്ന് ചോദിച്ചപ്പോൾ സ്വകാര്യമായി അങ്കമാലി ഡയറീസ് എന്ന് പറയുന്നതും വീഡിയോയിൽ കേൾകാം. 2017 ലാണ് അങ്കമാലി ഡയറീസ് പുറത്തിറങ്ങിയത്. വീഡിയോയുടെ അവസാനം അവതാരകന്റെ ചോദ്യത്തിനും താരം ഇതേ ഉത്തരം നൽകുന്നുണ്ട്