ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് പികെ കുഞ്ഞാലികുട്ടി

കോവിഡ് 19 ലോക രാജ്യങ്ങളെ ഭീതിയിലാക്കുമ്പോൾ തന്റെ ഒരു മാസത്തെ മുഴുവൻ ശമ്പളവും രാജ്യത്തിന് നൽകി മാതൃകയാകുവാണ് മുസ്ലിം ലീഗ് എംപി പികെ കുഞ്ഞാലികുട്ടി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോവിഡ് ദുരിതാശ്വാസഫണ്ടിലേക്കാണ് എംപി പണം കൈമാറിയത്.കോവിഡ് ലോകത്തിന് നാശം വിതയ്ക്കുമ്പോൾ നമ്മളെ കൊണ്ട് കഴിയുന്ന സഹായം ചെയ്യണം എന്നും അദ്ദേഹം ജനങ്ങളോട് ആവിശ്യപ്പെട്ടു.

  മൂന്ന് വയസുള്ള കുഞ്ഞിന് കൊറോണ വൈറസ് സ്ഥിതീകരിച്ചു

ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് ജനങ്ങളെ ബാധിക്കുമെങ്കിലും അത് നല്ലതിന് വേണ്ടിയാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു.ഇതിന് മുൻപും പ്രാദേശിക ഫണ്ടിൽ നിന്നും എംപി ഒരു കോടി രൂപ കൈമാറിയിരുന്നു.പ്രധാനമന്ത്രിയുടെ പിഎംകേയേറസ്‌ എന്ന ട്രസ്റ്റിലേക്ക് നിരവധി പ്രമുഖരാണ് കോവിഡ് 19.പകരുന്ന പശ്ചാത്തലത്തിൽ രൂപ കൈമാറുന്നത്.

Latest news
POPPULAR NEWS