ഒരു രൂപയുടെ സാനിറ്ററി പാഡ് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് പെൺകുട്ടി

രാജ്യത്തെ നിർധനരായ സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തികൊണ്ട് കേന്ദ്രസർക്കാർ ഇറക്കിയ ഒരു രൂപയുടെ സാനിറ്ററി പാഡ് നിരവധി സ്ത്രീകൾക്കാണ് ഗുണമുണ്ടായിരിക്കുന്നത്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങളിലെ സ്ത്രീകൾ ഇപ്പോഴും സാനിറ്ററി പാഡിന്റെ വലിയ വില ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭവം കൂടിയാണ്. എന്നാൽ ഇതിനെല്ലാം തടയിട്ടുകൊണ്ടും സ്ത്രീകളുടെ സുരക്ഷയ്ക്ക് കൂടുതൽ മുൻഗണന നൽകിക്കൊണ്ടും കേന്ദ്ര സർക്കാരിറക്കിയ ഒരു രൂപ സാനിറ്ററി പാഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് നയന നമ്പ്യാർ എന്ന പെൺകുട്ടി. ഫേസ്ബുക്കിൽ വെച്ചിരിക്കുന്ന കുറുപ്പും ചിത്രവും വൈറലാവുകയാണ്. നാല് രൂപയ്ക്ക് ഒരു പായ്ക്കറ്റിൽ 4 സാനിറ്ററി പാഡുകൾ ലഭിക്കുമെന്നും നല്ല ക്വാളിറ്റിയുള്ള മെറ്റീരിയലാണെന്നും നയന പറയുന്നു. ഇത്രയും തുച്ഛമായ വിലയിൽ മികച്ച ക്വാളിറ്റിയുള്ള പ്രോഡക്റ്റാണ് ലഭിച്ചിരിക്കുന്നതെന്നും ഇതൊക്കെയല്ലേ യഥാർത്ഥ വിപ്ലവമെന്നും നയന ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കുറുപ്പിന്റെ പൂർണരൂപം വായിക്കാം.

ഇന്ത്യയിൽ ആദ്യമായി കേന്ദ്രഗവണ്മെന്റ് ഇറക്കിയ ഒരു രൂപയുടെ സാനിറ്ററി പാഡ് ഞാനും സ്വന്തമാക്കി. ഇതൊക്കെ കടലാസുകളിൽ മാത്രം ഉള്ളതല്ലേ എന്ന ചോദ്യത്തിന് ഉള്ള മറുപടി നിങ്ങളുടെ തൊട്ടടുത്തുള്ള ജൻ ഔഷധി സ്റ്റോറിൽ കിട്ടും. ഒരു പാക്കറ്റിൽ നാലു പാഡുകൾ. വില നാലു രൂപ. നല്ല സോഫ്റ്റ്‌ മെറ്റീരിയൽ ആണ്, കൂടാതെ ഡിസ്പോസ് ചെയ്യാനും എളുപ്പം,എക്കോ ഫ്രണ്ട്‌ലിയുമാണ്. മീഡിയം സൈസ് പാഡുകൾ ആണ്. ഇപ്പോൾ ഒരു സൈസിൽ മാത്രം ആണ് ലഭ്യമാകുന്നത്. Xl സൈസ് ഉപയോഗിക്കുന്നവർക്ക് ഒക്കെ എത്ര മാത്രം comfortable ആകുമെന്ന് അറിയില്ല. എന്നിരുന്നാലും ഈ വിലയിൽ മികച്ച ക്വാളിറ്റി ഉള്ള ഒരു പ്രോഡക്റ്റ് തന്നെയാണ്.
ഇതൊക്കെ അല്ലെ യഥാർത്ഥ വിപ്ലവം.. Have a pocket friendly periods ahead

Latest news
POPPULAR NEWS