ഒരു വനിതാ കമ്മിഷൻ അധ്യക്ഷസ്‌ഥാനത്തിരുന്നു കൊണ്ട് രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിച്ചു, രാജ്യദ്രോ-ഹപരമായ ഒരു പരാമർശം നടത്തിയ നിങ്ങൾ നിയമത്തോട്, കോടതിയോട്, ഭരണഘടന പദവികളോട് ഒക്കെയാണ് ഒരു നക്സ-ലിസ്റ് ഭാഷയിൽ മറുപടി പറഞ്ഞിരിക്കുന്നതു; അഡ്വ വിമല ബിനു

സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയുടെ പരാമർശം രാജ്യദ്രോ-ഹ ഭാഷയിലാണെന്നും നക്സലൈറ്റാണെന്നും വിമർശിച്ചു കൊണ്ട് ഹൈക്കോടതി അഭിഭാഷക അഡ്വ വിമല ബിനു. പാർട്ടി കോടതിയാണ് പാർട്ടി പൊലീസാണ് എന്നൊക്ക നിങ്ങൾ പറഞ്ഞത് കേരളത്തിലെ സ്ത്രീകളുടെ ചെകിട്ടത്തടിച്ചു കൊണ്ടാണെന്നും ഇത് കേവലം വിലകുറഞ്ഞ പരാമർശമായി അവഗണിച്ചു കളയേണ്ട ഒന്നല്ലെന്നും മറിച്ചു ഗൗരവമായ കോടതിയലക്ഷ്യ പ്രസ്താവനയാണെന്നും, വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലുവിളിയ്ക്കുകയാണ് ചെയ്തതെന്നും അഡ്വ വിമല ബിനു ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

വനിതാ കമ്മീഷൻ അധ്യക്ഷ. M. C. Josephine, നിങ്ങൾക്കുള്ളിൽ ഒരു രാഷ്ട്രീയം ഉണ്ടാവാം, നിങ്ങൾക്കുള്ളിൽ ഒരു പാർട്ടികാരി ഉണ്ടാവാം പക്ഷെ ഇന്നു നിങ്ങൾ സാക്ഷരതയിൽ, പുരോഗമനത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു സംസ്‌ഥാനത്തിന്റെ വനിതാ കമ്മീഷൻ അധ്യക്ഷയാണ് അത് മറക്കരുത്, സ്ത്രീകളുടെ മാനത്തിനു വില പറഞ്ഞു അധികാരത്തിലേറിയ ഒരു സർക്കാർ നാട് ഭരിക്കുമ്പോൾ ഇരക്കു നീതി എന്നത് പാർട്ടി ഓഫീസ് തീരുമാനിക്കുന്നതാണ് എന്ന് പറഞ്ഞത് നിങ്ങളുടെ അറിവില്ലായ്മ അല്ല അഹങ്കാരം ആണ്, നിങ്ങളുടെ പാർട്ടിയെ നിങ്ങൾ സ്നേഹിച്ചോളൂ, അടിയറവു പറഞ്ഞോളൂ, അടിമയായികൊള്ളൂ പക്ഷെ അത് കേരളത്തിലെ സ്ത്രീകളുടെ വനിതാ കമ്മീഷൻ അദ്യക്ഷസ്‌ഥാനം അലങ്കരിച്ചു കൊണ്ടാവരുത്, പാർട്ടി കോടതിയാണ്, പാർട്ടി പൊലീസാണ് എന്ന് പറയുവാൻ നിങ്ങൾ കാണിച്ച ധൈര്യം കേരളത്തിലെ മുഴുവൻ സ്ത്രീകളുടെയും ചെകിട്ടത്താണ് കൊണ്ടത്, ഇതു കേവലം വില കുറഞ്ഞ പരാമർശമായി അവഗണിച്ചു കളയേണ്ടതല്ല മറിച്ചു ഗൗരവതരമായ കോടതിയലക്ഷ്യ പ്രസ്താവന തന്നെയാണ്,

  പേഴ്സൺ ഓഫ് ദി ഇയർ ; ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് വീണ്ടും അംഗീകാരം

ഒരു വനിതാ കമ്മിഷൻ അധ്യക്ഷസ്‌ഥാനത്തിരുന്നു കൊണ്ട് രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിച്ചു, രാജ്യദ്രോ-ഹപരമായ ഒരു പരാമർശം നടത്തിയ നിങ്ങൾ നിയമത്തോട്, കോടതിയോട്, ഭരണഘടന പദവികളോട് ഒക്കെയാണ് ഒരു നക്സ-ലിസ്റ് ഭാഷയിൽ മറുപടി പറഞ്ഞിരിക്കുന്നതു, കേരളത്തിലെ ഓരോ സ്ത്രീകളുടെയും അവകാശങ്ങൾ, നിയമപരമായി നേടിയെടുക്കാൻ, സ്ത്രീകളെ അവരുടെ അവകാശങ്ങളെ കുറിച്ചു ബോധവൽക്കരണപ്രവർത്തനം നടത്തേണ്ട, സ്ത്രീ സുരക്ഷക്കായി കർമ്മപദ്ധതികൾ ആവിഷ്കരിക്കണ്ടേ, സ്ത്രീകൾക്കെതിരെ ഉണ്ടാവുന്ന ഏതൊരു മനുഷ്യാവകാശ ലംഘ്നക്കെതിരെയും ശക്തമായ സാന്നിധ്യമാവേണ്ട വനിതാ കമ്മീഷൻ അധ്യക്ഷ യാണ് നിങ്ങൾ, വേലി തന്നെ വിളവ് തിന്നും, ഈയടുത്ത കാലത്തായി സ്ത്രീകൾ ദിനം പ്രതി അക്രമിക്കപെടുമ്പോൾ, സ്ത്രീ സുരക്ഷ വാക്കുകളിൽ ഒതുങ്ങുമ്പോൾ, ഒട്ടും സ്ത്രീസൗഹൃദപരമല്ലാതെ, പാർട്ടി പരമായി മാത്രം ചിന്തിച്ചു കേരളത്തിന്റെ നികുതിപണം വാങ്ങി പോക്കറ്റിലാക്കാൻ പാർട്ടിക്കായി നിലകൊള്ളാൻ നിങ്ങൾ കാണിക്കുന്ന ആർജവം കൊള്ളാം, ഒരുകാര്യത്തിൽ ആർക്കും സംശയം ഇല്ല പോലീസിന്റെയും, കോടതിയുടെയും പണി പാർട്ടി നടത്തും എന്ന് നിങ്ങൾ പറഞ്ഞതു പാർട്ടി കൊ-ലപാതകങ്ങളെ കുറിച്ചാണ് എന്നുള്ളതിൽ, ലഖുലേഖ കൈവശം വെച്ചതിൽ അറസ്റ്റ് ചെയ്യപ്പെട്ട അലനെയും താഹയെയുമല്ല അറസ്റ്റ് ചെയ്യേണ്ടത്, പാർട്ടി തന്നെ പോലിസ്, പാർട്ടി തന്നെ കോടതി എന്ന് പറഞ്ഞ നിങ്ങളാണ് മാവോയിസ്റ്

Latest news
POPPULAR NEWS