ഒരു വലിയവിപത്തിൽ നിന്നും നാടിനെ രക്ഷിച്ച സൂപ്പർ ഹീറോയാണ് ഡോ ശംഭുവെന്ന് അജു വർഗീസ്

കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ പടരാതിരിക്കാനും ഒരു ജനതയെ രക്ഷിക്കാനും സഹായകമായത് റാന്നി ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോ ശംഭുവിന്റെ ഇടപെടലാണെന്നു സിനിമാതാരം അജു വർഗീസ്. ഒരു നാടിനെ മുഴുവൻ രക്ഷിച്ച ഹീറോയാണ് ശംഭുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ആര്യൻ എന്നയാൾ എഴുതിയ കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചുകൊണ്ടാണ് അജു വര്‍ഗീസ് ഇക്കര്യങ്ങൾ പറഞ്ഞത്. അജു വർഗീസന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഈ പത്തനംതിട്ട – ഇറ്റലി കൊറോണ കേസിൽ കൃത്യ സമയത്ത്‌ ഇടപെട്ട കാരണം വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോ ഉണ്ട്‌. ആ സൂപ്പർ ഹീറോ ആണ്‌ റാന്നി ഗവൺമന്റ്‌ ആശുപത്രിയിലേ ഡോക്ടർ ശംഭൂ. ഈ മൂന്ന് ഇറ്റലിക്കാരുടെ വീടിന്റെ തൊട്ടടുത്ത്‌ താമസ്സികുന്ന പനി വന്ന 2 അയൽവാസികൾ അത്‌ കാണിക്കാൻ ചെന്നപ്പോൾ കൃത്യമായി കേസ്‌ പഠിച്ച്‌, അപഗ്രഥിച്ച്‌ മനസ്സിലക്കി ഉടൻ തന്നെ ആ ഇറ്റലിക്കാരെ (ആംബുലൻസിൽ കയറാൻ സമ്മതിച്ചില്ലത്രേ) അവരുടെ കാറിലാണേൽ അവരുടെ കാറിൽ കൊണ്ട്‌ വന്ന് ഐസൊലേറ്റ്‌ ചെയ്ത കാരണം ഇത്രയും പേരിൽ ഇത്‌ നിന്നൂ. ഇല്ലെങ്കിൽ ഇവർ ഇനിയും നാട്‌ മുഴുവൻ കറങ്ങി വൈറസ്സ്‌ അങ്ങ്‌ പറന്ന് അതി ഭീകര അവസ്ഥയിലേക്ക്‌ നാട്‌ പോയേനേം..!!! ഡോ.ശംഭൂ, Courtesy aryan

  ഈ പോലീസ് ഉദ്യോഗസ്ഥൻ അതിഥി തൊഴിലാളികളോട് എത്ര മനോഹരമായാണ് സംസാരിക്കുന്നത്: അവരുടെ കണ്ണും മനസും നിറഞ്ഞു ആ വാക്കുകൾ കേട്ട്

Latest news
POPPULAR NEWS