ഒരു വർഷം മുൻപ് വിവാഹിതയായ യുവതിയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം : ചടയമംഗലത്ത് ഒരുവർഷം മുൻപ് വിവാഹിതയായ ഇരുപതുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അക്കോണം മണ്ണാംപറമ്പിൽ സ്വദേശിനി ബിസ്മിയെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് ശേഷവും ഭർത്താവ് ആലിഫ്ഖാനോടൊപ്പം സ്വന്തം വീട്ടിലാണ് ബിസ്മി താമസിച്ചിരുന്നത്.

പോരേടം ഗണപതി നടയിൽ സ്വന്തമായി ഹോട്ടൽ നടത്തുന്ന ആലിഫ്ഖാനും ബിസ്മിയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. അതേസമയം ബിസ്മി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല. ബിസ്മിയും ഭർത്താവും തമ്മിൽ സ്നേഹത്തിലാണ് കഴിഞ്ഞിരുന്നതെന്ന് വീട്ടുകാർ പറയുന്നു.

  കൊച്ചിയിൽ മോഡൽ കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചടയമംഗലം പോലീസ് അറിയിച്ചു.

Latest news
POPPULAR NEWS