ഒരു ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ത്രിപുരയിൽ സർക്കാരുണ്ടാക്കിയെങ്കിൽ കേരളത്തിൽ ഭരണത്തിലെത്തുമെന്ന് കെ സുരേന്ദ്രൻ

കേരളത്തിൽ ബിജെപിയ്ക്ക് നേട്ടം കൊയ്യാൻ സാധിക്കുമെന്നും അതിനായി തന്റെ മനസ്സിൽ ഉള്ള വലിയ ഒരു ലക്ഷ്യമുണ്ടെന്നും അത് ഉടൻതന്നെ നടപ്പാക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ വരുന്ന തദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കൂടുതൽ സീറ്റ്‌ നേടണമെന്നും ആ ലക്ഷ്യത്തോട് കൂടിയുള്ള പ്രവർത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുമെന്നും, അത് വലിയ കാര്യമല്ല.. അത് തങ്ങളുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇത്തവണത്തെ തദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചരിത്രനേട്ടം കൊയ്യുമെന്നും, നൂറുകണക്കിന് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ബിജെപി ഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

താഴെ തട്ടിലുള്ള ജനങ്ങൾക്കിടയിൽ നിന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു മുന്നോട്ട് പോകുമെന്നും തിരഞ്ഞെടുപ്പിൽ ജയിച്ച വാർഡുകളിലെ ബിജെപി മെമ്പർമാർ കൊടുത്ത വാഗ്ദാനങ്ങൾ എന്തെല്ലാമായിരുന്നെന്നു നോക്കുമെന്നും അതിൽ എന്തൊക്കെ നടപ്പിലാക്കിയെന്നും ഇനി എന്തൊക്കെ പദ്ധതികൾ പുതിയതായി ഉണ്ടെന്ന് നോക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.