ഒരു സ്ത്രീ പുരുഷനിൽ നിന്നും എന്തൊക്കെ ആഗ്രഹിക്കുന്നുവോ അതെല്ലാം ലാലേട്ടൻ നൽകുമെന്ന് ശ്വേതാ മേനോൻ

മലയാള സിനിമയുടെ താരരാജാവായ മോഹൻലാലിനെ പുകഴ്ത്തികൊണ്ട് നടി ശ്വേതാ മേനോൻ. മോഹൻലാൽ എന്ന മഹാ നടനെ കുറിച്ച് പറയാൻ നടിമാർക്ക് നൂറു നാവാണ്. അദ്ദേഹത്തിന്റെ പെരുമാറ്റവും ബഹുമാനവും സംരക്ഷണവും ഏതൊരു സ്ത്രീയും ആഗ്രഹിച്ചു പോകുമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. വലുപ്പ ചെറുപ്പമില്ലാത്ത എത്രപേർ ഉണ്ടെങ്കിലും അവരെ കെയർ ചെയ്യാനുള്ള കഴിവ് ലാലേട്ടനുണ്ടെന്നും, എന്നാൽ അത് നമ്മളെക്കൊണ്ടൊന്നും സാധിക്കില്ലെന്നും താരം പറഞ്ഞു.

മോഹൻലാൽ ഭക്ഷണ പ്രിയൻ മാത്രമല്ല, മറ്റുള്ളവരെ കൊണ്ടും നല്ലപോലെ ഭക്ഷണം കഴിപ്പിക്കുമെന്നും ശ്വേതാ മേനോൻ പറഞ്ഞു. അതുകൊണ്ട് തന്നെ സിനിമയുടെ ഷൂട്ടിംഗ് കഴിയുമ്പോൾ എല്ലാവര്ക്കും രണ്ടു മൂന്നു കിലോയെങ്കിലും ശരീരഭാരം കൂടിയുട്ടുണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് നല്ല പാചകം അറിയാമെന്നും ഇടയ്‌ക്കൊക്കെ ഷൂട്ടിംഗ് വേളയിൽ കൂക്കിങ്ങിനായി ഇറങ്ങുമെന്നും പലതരത്തിലുള്ള ആഹാരം ഉണ്ടാക്കുമെന്നും സംവിധായകർ അടക്കമുള്ളവരെ കൊണ്ട് ആ ഭക്ഷണം നല്ലപോലെ കഴിപ്പിക്കുമെന്നും കൂടാതെ നമുക്ക് ഇഷ്ടമുള്ള ആഹാരം പറഞ്ഞാൽ കൂക്കിനെ കൊണ്ട് അദ്ദേഹം ഉണ്ടാക്കി തരാനും മിടുക്കനാണെന്നു ശ്വേതാ മേനോൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഒരിക്കൽ ലണ്ടനിൽ പോയപ്പോൾ ലാലേട്ടൻ അവിടെവെച്ചു തേങ്ങാപാൽ ഒഴിച്ച് ഒരു ചിക്കൻകറി വെച്ച് തന്നെന്നും ഇപ്പോളും അതിന്റെ രുചി നാവിൽ നിൽപ്പുണ്ടെന്നും ശ്വേതാ പറഞ്ഞു. മോഹൻലാലും ശ്വേതാ മേനോനും തമ്മിൽ അത്ര വലിയ ആത്മബന്ധമാണുള്ളത്. ശ്വേതയെ മോഹൻലാൽ അമ്മയെന്നും മോഹൻലാലിനെ ശ്വേതാ ലാലേട്ടനെന്നുമാണ് വിളിക്കുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെ ഭാഗമായി മോഹൻലാൽ ഒരിക്കൽ കല്യാണമാലോചിച്ചെന്നും ശ്വേത പറഞ്ഞു.