ഒരേ ഹോട്ടലിൽ പുറം ലോകവുമായി ബന്ധമില്ലാതെ ദിവസങ്ങളോളം മോഹൻലാലും മീനയും കഴിയും : ദൃശ്യം 2 ഷൂട്ടിംഗ് തയ്യാറെടുപ്പുകൾ ഇങ്ങനെ

ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഫാമിലി ത്രില്ലെർ മൂവിയാണ് ദൃശ്യം. വൻ വിജയം നേടിയ ചിത്രം തമിഴ്, ഹിന്ദി, തെലുക്ക്, തുടങ്ങിയ ഭാഷകളിലേക്ക് റീമേക്കും ചെയ്തിട്ടുണ്ട്. 2013 ൽ പുറത്തിറങ്ങിയ ചിത്രം 50 കോടി നേടി മലയാളത്തിൽ റെക്കോർഡ് നേട്ടവും കൈവരിച്ചിരുന്നു. മോഹൻലാലിന്റെ നായികയായി എത്തിയത് തെന്നിന്ത്യൻ ഭാഗ്യ നടി മീനയാണ്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം വിജയിച്ചതോടെ മോഹൻലാലിന് ഒപ്പം അടുത്ത ചിത്രം ഉടനെ ഉണ്ടാകുമോ എന്ന ചോദ്യം ഉയർന്നിരുന്നു. ദൃശ്യം 2 ഇറങ്ങുന്നത്തോടെ ഇതുവരെയുള്ള മലയാള സിനിമകൾ നേടിയ കളക്ഷൻ റെക്കോർഡ് മറികടക്കുമെന്നും ആരാധകർ വിശ്വസിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള റാം സിനിമയുടെ ഷൂട്ടിംഗ് ലോക്ക് ഡൌൺ കാരണം നിന്നുപോയതിനാലാണ് ദൃശ്യം രണ്ടാം ഭാഗം ഇറക്കുന്നതിനെ കുറിച്ച് ജിത്തു ജോസഫ് ആലോചിച്ചത്.
mohanlal meena
തിരക്കഥ പൂർത്തിയാക്കിയ ശേഷം മോഹൻലാലിനെ അറിയിച്ചപ്പോൾ അദ്ദേഹം സമ്മതം മൂളുകയും തുടർന്ന് ചിത്രം ഷൂട്ടിങ്ങിന് ഒരുങ്ങുകയുമാണ്. സെപ്റ്റംബർ 13 മുതൽ ഷൂട്ടിങ്ങിനായി മോഹൻലാൽ, മീന തുടങ്ങിയ സംഘം ക്വാറന്റൈൻ ചെയ്തുകൊണ്ടാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. കൊറോണ പടരുന്ന സാഹചര്യത്തിലാണ് ക്വാറന്റനിൽ പ്രവേശിപ്പിച്ച ശേഷം ഷൂട്ടിംഗ് ആരംഭിക്കാൻ തീരുമാനിച്ചത്.
mohanlal meena
ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം മുതൽ മോഹൻലാൽ, മീന അടക്കം മുഴുവൻ ആളുകളെയും കോവിഡ് ടെസ്റ്റ്‌ നടത്തിയ ശേഷം ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. വെളിയിൽ നിന്നുള്ള ആർക്കും ഇവിടേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. പുറം ലോകവുമായി ഷൂട്ടിങ് കഴിയുന്നത് വരെ ബന്ധമില്ലാതെ ഹോട്ടലിൽ തന്നെ ഇവർ കഴിയേണ്ടി വരും.

  എനിക്കിപ്പോൾ എല്ലാം ലഭിക്കുന്നുണ്ട് അത് തന്നെയാണ് വലിയ സന്തോഷം ; വിവാഹത്തെ കുറിച്ച് നയൻ താര

Latest news
POPPULAR NEWS