ഒളിമ്പിക്സിൽ പുരുഷന്മാരുടെ 65 കിലോ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയയ്ക് വെങ്കലം

ടോക്കിയോ : ഒളിമ്പിക്സിൽ പുരുഷന്മാരുടെ 65 കിലോ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയയ്ക് വെങ്കലം. കസാഖിസ്ഥാന്റെ ദൗലത്ത് നിയസ്‌ബെക്കോവിനെതിരെ ഉജ്വലമായ വിജയം നേടിയാണ് ഇന്ത്യൻ താരം ബജ്‌രംഗ് പൂനിയ വെങ്കലമെഡൽ കരസ്ഥമാക്കിയത്.

8-0 എന്ന സ്കോറിനാണ് കസാഖിസ്ഥാൻ താരത്തെ ബജ്‌രംഗ് പൂനിയ പരാജയപ്പെടുത്തിയത്. ഇതോടെ ആറു മെഡലുകളുമായി ഇന്ത്യ ചരിത്ര നേട്ടത്തിനൊപ്പമെത്തി. ഇന്ത്യയ്ക്ക് വേണ്ടി മീരാഭായി ജാനുവാണ് മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത് തുടർന്ന് രവികുമാർ ദാഹിയാ, പിവി സിന്ധു ലാവ്ലിന് ബാർഹെയിൻ, എന്നിവർ മെഡൽ നേട്ടം തുടർന്നപ്പോൾ പുരുഷ ഹോക്കി ടീം കൂടി മെഡൽ സ്വന്തമാക്കി.