ഒളിമ്പിക്സിൽ മെഡൽ നേടാനായത് ദുർഗാ ദേവിയുടെ അനുഗ്രഹത്തലാണെന്ന് ബാഡ്മിന്റൺ താരം പിവി സിന്ധു

വിജയവാഡ : ഒളിമ്പിക്സിൽ മെഡൽ നേടാനായത് ദുർഗാ ദേവിയുടെ അനുഗ്രഹത്തലാണെന്ന് ബാഡ്മിന്റൺ താരം പിവി സിന്ധു. ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടി നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ വിജയവാഡയിലെ ദുർഗാ ക്ഷേത്രം സന്ദർശിക്കുകയായിരുന്നു താരം. അടുത്ത ഒളിമ്പിക്സിൽ സ്വർണം നേടുകയാണ് ഇനിയുള്ള ഇനിയുള്ള ലക്ഷ്യമെന്നും അതിനായി ദേവിയുടെ അനുഗ്രഹം തേടിയെന്നും പിവി സിന്ധു പറഞ്ഞു.

  ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം ; മീരാഭായി ചാനുവിന്റെ മെഡൽ സ്വർണമായി ഉയർത്താൻ സാധ്യത

ദുർഗാ ക്ഷേത്രത്തിലെത്തിയ സിന്ധുവിനെ പൂർണ കുംഭം നൽകി ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു. തുടർന്ന് ദുർഖാ ദേവിയുടെ ചിത്രവും പട്ടുവസ്ത്രവും സമ്മാനമായി നൽകി. ഒളിമ്പിക്സിനായി ടോക്കിയോയിലേക്ക് പോകുന്നതിന് മുൻപും പിവി സിന്ധു ദുർഖാ ക്ഷേത്രത്തിലെത്തി ദേവിയുടെ അനുഗ്രഹം വാങ്ങിയിരുന്നു.

Latest news
POPPULAR NEWS