ഒളിമ്പിക്സ് പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്‌രംഗ് പൂനിയ സെമിയിൽ

ടോക്കിയോ : ഒളിമ്പിക്സ് പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്‌രംഗ് പൂനിയ സെമിയിൽ പ്രവേശിച്ചു. ഇറാന്റെ മോർത്തസ ഗിയാസിയെ 3-1 ന് പരാജയപ്പെടുത്തിയാണ് ബജ്‌രംഗ് പൂനിയ സെമിയിൽ കടന്നത്.

പരിക്കിനെ അതിജീവിച്ചാണ് ബജ്‌രംഗ് പൂനിയ വിജയം നേടിയത്. മത്സരത്തിന്റെ അവസാന നിമിഷം വരെ പിന്നിലായിരുന്ന ബജ്‌രംഗ് പൂനിയ അവസാന നിമിഷത്തിൽ അപ്രതീക്ഷിത തിരിച്ച് വരവ് നടത്തുകയായിരുന്നു.

  ബാഡ്മിന്റൺ വനിതാ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടർ ഫൈനലിൽ കടന്നു

സെമിയിൽ മുൻ ചാമ്പ്യൻ അസര്ബൈജാൻ താരം ഹാജി അലിയെവിയാൻ ബജ്‌രംഗ് പൂനിയുടെ എതിരാളി. കഴിഞ്ഞ ഒളിമ്പിക്സിൽ സ്വർണം നേടിയ ഹാജിയുമായി മുൻപ് ഏറ്റുമുട്ടിയപ്പോൾ വിജയം ബജ്‌രംഗി പൂനിയയ്‌ക്കൊപ്പമായിരുന്നു. രണ്ടു വർഷം മുൻപ് നടന്ന പ്രൊ റെസ്ലിങ് ലീഗിലാണ് ഹാജിയെ ബജ്‌രംഗ് പൂനിയ തറപറ്റിച്ചത്.

Latest news
POPPULAR NEWS