ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യ ടീം അംഗം പിആർ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം നൽകും

കൊച്ചി : ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യ ടീം അംഗം പിആർ ശ്രീജേഷിന് ഒരു കോടി രൂപ പാരിദോഷികം നൽകുമെന്ന് വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകനായ ഡോ ഷംഷീർ വയലിൽ. കൊച്ചിയിൽ എത്തുന്ന ശ്രീജേഷിന് നൽകുന്ന സ്വീകരണ പരിപാടിയിൽവെച്ച് തുക കൈമാറുമെന്നും ഡോ ഷംഷീർ വയലിൽ വ്യക്തമാക്കി.

  ആത്മഹത്യയാണെന്ന് മകൾ, ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ; നടൻ രമേശ് വലിയശാലയുടെ മരണത്തിൽ ദുരൂഹത തുടരുന്നു

ഹോക്കി ടീമിലെ മറ്റ് അംഗങ്ങൾക്ക് അവരവരുടെ സംസ്ഥാന സർക്കാരുകൾ കോടികൾ പാരിദോഷികം പ്രഖ്യാപിച്ചപ്പോൾ മലയാളിയായ ശ്രീജേഷിന് കേരള സർക്കാർ മുണ്ടും ഷർട്ടുമാണ് സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചത്. മികച്ച നേട്ടം കൊയ്ത് മലയാളി കായിക താരത്തിന് അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Latest news
POPPULAR NEWS