ഓക്സ്ഫഡ് വാക്സിൻ അടുത്ത വർഷം ഫെബ്രുവരിയിൽ ലഭ്യമാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ

സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച ഓക്സ്ഫഡ് വാക്സിൻ അടുത്ത വർഷം ഫെബ്രുവരിയിൽ ലഭ്യമാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ. ആരോഗ്യപ്രവർത്തകർക്കും പ്രായമേറിയവർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക. അടുത്തവർഷം പകുതിയോടെ രാജ്യത്തെ എല്ലാവരിലേക്കും വാക്സിൻ എത്തിക്കുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനവാലെ വ്യക്തമാക്കി.