ഓക്സ്‌ഫഡ് വാക്സിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കണമെന്ന് ആവിശ്യപ്പെട്ട് ചെന്നൈയിലെ സന്നദ്ധ പ്രവർത്തകൻ രംഗത്ത്

ന്യുഡൽഹി : ഓക്സ്‌ഫഡ് വാക്സിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കണമെന്ന് ആവിശ്യപ്പെട്ട് ചെന്നൈയിലെ സന്നദ്ധ പ്രവർത്തകൻ രംഗത്ത്. പരീക്ഷണാടിസ്ഥാനത്തിൽ മരുന്ന് സ്വീകരിച്ച തനിക്ക് ആരോഗ്യപരമായി പ്രശ്നങ്ങളുണ്ടായതായും അതിന് നഷ്ടപരിഹാരമായി 5 കോടി രൂപ നൽകണമെന്നുമാണ് യുവാവിന്റെ ആവിശ്യം.

ഒക്ടോബർ ഒന്നിനാണ് ഇയാൾ മരുന്ന് സ്വീകരിച്ചത്. ഇയാൾ നേരിടുന്ന മാനസീക പ്രശ്നങ്ങൾ വാക്സിൻ സ്വീകരിച്ചത് മൂലമാണോയെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും ഇൻസ്റ്റിറ്റ്യുഷണൽ എത്തിക്സ് കമ്മിറ്റിയും പരിശോധിച്ച് വരികയാണ്.