തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകനയോഗം ചേരും. കോവിഡ് വ്യാപനവും സാഹചര്യവും വിലയിരുത്തുകയും കൂടുതൽ ഇളവുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുകയും ചെയ്യും.
അതേസമയം ഓണം അടുത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് പരിഗണയിലാണെന്നാണ് സൂചന. ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തെ ഇളവ് നൽകിയ സാഹചര്യത്തിൽ ഓണത്തിന് ഇളവ് നൽകുമെന്നാണ് വിവരം.