ഓണത്തിന് രണ്ടായിരത്തോളം ആശാവർക്കർമാർക്ക് ഓണക്കോടിയുമായി രാഹുൽ ഗാന്ധി

വയനാട്: കോവിഡ് വൈറസ് രൂക്ഷമാകുന്ന സാഹചര്യത്തിൽ വന്നെത്തിയ ഓണത്തിന് വയനാട്ടിലെ ആശാവർക്കർമാർക്ക് ഓണസമ്മാനവുമായി വയനാട് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധി എത്തിയിരിക്കുകയാണ്. വയനാട് പാർലമെന്റ് മണ്ഡലത്തിലെ രണ്ടായിരത്തോളം വരുന്ന ആശാവർക്കർമാർക്കാണ് രാഹുൽഗാന്ധി ഓണപ്പുടവ നൽകുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ആശാവർക്കർമാരെ കൂടാതെ പെയിൻ ആൻഡ് പാലിയേറ്റീവ്, വനിതാ നഴ്സുമാർ എന്നിവർക്കും ഓണസമ്മാനം നൽകിയിട്ടുണ്ട്. കൂടാതെ റവന്യൂ, പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കും ഓണാശംസകൾ നേർന്നു കൊണ്ട് കാർഡ് അയക്കുകയും ചെയ്തിട്ടുണ്ട്. ഓണക്കോടിയുടെ വിതരണോൽഘാടനം കണ്ണൂരിൽ വെച്ച് മുൻമന്ത്രി എ പി അനിൽ കുമാർ എംഎൽഎ നിർവഹിച്ചു.

Also Read  പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വിധി പിണറായി സർക്കാരിനേറ്റ തിരിച്ചടി: ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കണം: കെ സുരേന്ദ്രൻ