ഓണനാളുകളിലെ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ മേൽശാന്തി നട തുറന്ന് ദീപം തെളിയിക്കും. ഓണ നാളുകളിലെ പൂജകൾക്കായാണ് നട തുറക്കുന്നത്. നാളെ ഉത്രാട പൂജയും, മറ്റന്നാൾ തിരുവോണ നാളിലെ തിരുവോണ പൂജയും, സെപ്റ്റംബർ ഒന്നിന് അവിട്ടം പൂജയും, സെപ്റ്റംബർ രണ്ടിന് ചതയം പൂജയും നടക്കും.

Also Read  ശ്രീധന്യ പൊരുതി നേടിയ വിജയമെന്ന് ആശംസകളുമായി നടൻ വിനോദ് കോവൂർ

കൊറോണ വൈറസിന്റെ ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ഭക്തർക്ക് ഓണനാളുകളിലും ശബരിമലയിൽ ദർശനം നടത്താൻ സാധിക്കില്ല. ഓണ നാളുകളിലെ പൂജകൾക്ക് ശേഷം സെപ്റ്റംബർ രണ്ടിന് ശബരിമല നട അടയ്ക്കും.