ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് പ്രിയ വാര്യർ. സ്കൂൾ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിൽ പ്ലസ്ടു വിദ്യാർത്ഥിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനരംഗം വൈറലായതോടെയാണ് പ്രിയ വാര്യർ ശ്രദ്ധിക്കപ്പെടുന്നത്. മലയാളവും,തമിഴും,തെലുങ്കും,കന്നഡയും എന്ന് വേണ്ട ഒട്ടുമിക്ക ഭാഷകളിലും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനെ കുറിച്ച് നിരവധി വിവാദങ്ങളും ഉയർന്നിട്ടുണ്ട്. ഈ അടുത്ത കാലത്താണ് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വരികയും വിവാദമാകുകയും ചെയ്തത്. മോഡലിംഗ് രംഗത്ത് സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഓണപ്പുടവയുടുത്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. പട്ടുസാരിയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം പ്രേക്ഷക പിന്തുണ നേടി കഴിഞ്ഞു. ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ടെന്നും ചിത്രത്തിൽ നിന്നും കണ്ണെടുക്കാൻ തോന്നില്ലെന്നുമാണ് ആരാധകർ ചിത്രത്തിന് നൽകുന്ന കമന്റ്.