ഓൺലൈനിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഓൺലൈൻ പഠനത്തിനായി വീട്ടുകാർ വാങ്ങി നൽകിയ ഫോണിലൂടെ പ്രണയത്തിലായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കുളത്തിങ്കൽ അമ്പലത്തിങ്കൽ പ്ലാവില പുത്തൻ വീട്ടിൽ രജീഷ് ആണ് പോലീസ് പിടിയിലായത്. പഠനത്തിനായി വീട്ടിൽ നിന്നും വാങ്ങി നൽകിയ ഫോൺ വഴിയാണ് പെൺകുട്ടി രജീഷിനെ പരിചയപ്പെടുന്നത്.

ഫോൺ ചാറ്റിങ്ങ് വഴി ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വീട്ടുകാരില്ലാത്ത സമയത്ത് ഗൂഗിൾ മാപ്പ് നോക്കി രജീഷ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാകത്താനം പോലീസ് പോക്സോ കേസ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.