ഓൺലൈനിലൂടെ രണ്ടായിരം രൂപയുടെ വാച്ച് ബുക്ക് ചെയ്ത യുവാവിന് ലഭിച്ചത് ഉപയോഗിച്ച കോണ്ടം

എറണാകുളം : കരുമാല്ലൂരിൽ ഓൺലൈനിലൂടെ വാച്ച് ബുക്ക് ചെയ്ത യുവാവിന് ലഭിച്ചത് ഉപയോഗിച്ച ഗർഭനിരോധന ഉറ. വെള്ളം നിറച്ച നിലയിലായിരുന്നു ഗര്ഭനിരോധന ഉറ ലഭിച്ചത്. കരുമാല്ലൂർ തട്ടാംപടി സ്വദേശി അനിൽകുമാറാണ് തട്ടിപ്പിന് ഇരയായത്. രണ്ട് ദിവസം മുൻപാണ് പ്രമുഖ ഓൺലൈൻ സൈറ്റിൽ നിന്നും അനിൽകുമാർ വാച്ച് ബുക്ക് ചെയ്തത്.

ക്യാഷ് ഓൺ ഡെലിവറിയായിട്ടാണ് അനിൽകുമാർ വാച്ച് ഓർഡർ ചെയ്തത്. ബുക്ക് ചെയ്ത് രണ്ട് ദിവസത്തിന് ശേഷം രണ്ട് യുവാക്കൾ കൊറിയറുമായി വീട്ടിലെത്തുകയും 2200 രൂപ വാങ്ങി കൊറിയർ കൈമാറുകയുമായിരുന്നു. യുവാക്കൾ പോകുന്നതിന് മുൻപ് തന്നെ അനിൽകുമാർ കൊറിയർ തുറന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് വാച്ചിന് പകരം ഉപയോഗിച്ച ഗർഭനിരോധന ഉറയിൽ വെള്ളം നിറച്ച രീതിയിൽ കണ്ടത്.

  പോപ്പുലർ ഫ്രണ്ട് റാലിയിൽ മത വിദ്വേഷ മുദ്രാവാക്ക്യം വിളിച്ച സംഭവത്തിൽ പതിനെട്ട് എസ്ഡിപിഐ നേതാക്കൾ അറസ്റ്റിൽ

കബളിക്കപ്പെട്ടെന്ന് മനസിലായ അനിൽകുമാർ യുവാക്കളെ തടഞ്ഞ് വെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊറിയറുമായി വന്ന യുവാക്കൾക്ക് തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

Latest news
POPPULAR NEWS