ഓൺലൈൻ കോഴ്‌സിന്റെ മറവിൽ വിദ്യാർത്ഥികളെ അശ്ലീല കെണിയിൽപെടുത്തി പണം തട്ടിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : ഓൺലൈൻ കോഴ്‌സിന്റെ മറവിൽ വിദ്യാർത്ഥികളെ അശ്ലീലക്കെണിയിൽ പെടുത്തി പണം തട്ടുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിൽ നിന്നുമാണ് സംഘത്തെ തിരുവനന്തപുരം സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരങ്ങളായ മൂന്ന് യുവാക്കളാണ് പിടിയിലായത്.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ ഓൺലൈൻ കോഴ്‌സിന്റെ മറവിൽ അശ്ലീലകെണിയിൽ പെടുത്തുകയും പണം തട്ടുകയും ചെയ്തതായി പോലീസ് പറയുന്നു. വിദ്യാർത്ഥികൾ നിന്ന് ലക്ഷങ്ങൾ തട്ടിയതായാണ് വിവരം.

  തന്റെ വീഡിയോ പോൺ സൈറ്റിൽ വന്നതോടെ സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല ; സോനാ എബ്രഹാം പറയുന്നു

നിരവധി ഓൺലൈൻ കോഴ്‌സുകൾ കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്ന് പരസ്യം ചെയ്താണ് സംഘം തട്ടിപ്പ് ആരംഭിക്കുന്നത്. തുടർന്ന് പരസ്യം കണ്ട് വിളിക്കുന്ന വിദ്യാർത്ഥികളെ വളരെ വിദഗ്ദമായി അശ്ലീല കെണിയിൽ പെടുത്തി പണം ആവിശ്യപെടുന്നതാണ് സംഘത്തിന്റെ രീതി. മാനഹാനി ഭയന്ന് പലരും പണം നൽകി ഒഴിവാക്കുന്നതാണ് പതിവെന്നും പോലീസ് പറഞ്ഞു.

Latest news
POPPULAR NEWS