സംസ്ഥാനത്തെ പുതിയ അധ്യയനവർഷം കൊറോണ ഭീതി മൂലം തുടങ്ങിയത് വളരെയധികം വ്യത്യസ്തമായ രീതിയിലാണ്. കൊറോണ വ്യാപനവും ലോക്ക് ഡൗണും മൂലം ക്ലാസുകൾ ഓൺലൈൻ വഴിയാണ് നടത്തുന്നത്. എന്നാൽ ഈ അവസരത്തിൽ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് ട്രോളുമായി സിനിമതാരം കുഞ്ചാക്കോ ബോബൻ ഇൻസ്റ്റാഗ്രാമിൽ കൂടി എത്തിയിരിക്കുകയാണ്.
നിമിഷ നേരം കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് ട്രോളിനു പിന്തുണയുമായി രംഗത്തെത്തിയത്. ഓൺലൈൻ ക്ലാസിനു യൂണിഫോം നിര്ബന്ധമാക്കിയാൽ? എന്ന തലക്കെട്ടോടു കൂടി ജലോത്സവം എന്ന സിനിമയിലെ ഭാഗമാണ് സെൽഫ് ട്രോൾ രൂപത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ട്രോൾ വീഡിയോ കാണാം…