ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ലാസുകൾ ഇന്നലെ മുതലാണ് ആരംഭിച്ചത്. ആദ്യദിവസം തന്നെ ക്ലാസുകൾ സമൂഹ മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെ മറ്റും ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ ഒരുപറ്റം ട്രോളൻമാരും ആളുകളും ഓൺലൈൻ ക്ലാസുകളെ പരിഹസിച്ചുകൊണ്ടും ട്രോളി കൊണ്ടുമാണ് രംഗത്തെത്തിയിരിക്കുന്നത്. ഓൺലൈൻ ക്ളാസ്സെടുക്കുന്ന, അധ്യാപകരെ ട്രോളുന്നവന്മാരൊക്കെ, മുഴു വട്ടന്മാരോ, വികലമായ മനസ്സിന്റ്റെ ഉടമകളോ ആണ്.. അത്തരക്കാർക്ക് എന്റ്റെ മുഖപുസ്തക സൗഹൃദ കൂട്ടായ്മയിൽ ഇടമില്ല… എന്തൊരു തോൽവിയാടേ നീയൊക്കെ..കഷ്ടം… ഇങ്ങനെയാണ് സംവിധായകൻ എംഎ നിഷാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.
ഒന്നാം ക്ലാസിലെ പിഞ്ചു കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന സായി ശ്വേത എന്ന അധ്യാപികയെയാണ് ട്രോളന്മാർ കൂടുതലായി ട്രോളിയത്. എന്നാൽ ഇതിലൂടെ ടീച്ചർക്ക് സമൂഹമാധ്യമങ്ങളിലും അല്ലാതെയും വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചത്. തുടർന്ന് നിരവധി പ്രമുഖരും മറ്റുള്ളവരും ടീച്ചർക്ക് അഭിനന്ദനവുമായി രംഗത്തെത്തി. എന്നാൽ ടീച്ചറുടെ മറുപടി ഇങ്ങനെയായിരുന്നു എന്നെ ട്രോളി ഫേമസ് ആക്കിയവർക്ക് നന്ദി രേഖപ്പെടുത്തുന്നു എന്നാണ് ടീച്ചർ ഈ വിഷയത്തിൽ പ്രതികരിച്ചത്.