ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടമായതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ പതിനാലുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കൊരുമ്പിശേരി സ്വദേശി ഷാബിയുടെ മകൻ ആകാശ് നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടമായതിനെ തുടർന്ന് കുട്ടി മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
ബുധനാഴ്ച രാവിലെ കൂടൽ മാണിക്യം കുട്ടൻ കുളത്തിന് സമീപത്ത് നിന്നാണ് ആകാശിന്റെ സൈക്കിളും ചെരിപ്പും കടത്തിയിരുന്നു. തുടർന്ന് കുളത്തിൽ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃദദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.