ഓൺലൈൻ പഠനത്തിനായി കുട്ടികൾക്ക് അക്ഷരങ്ങളുടെ വഴികാട്ടിയായി മഞ്ജു വാര്യരും ടോവിനോയും രംഗത്ത്

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തു ഓൺലൈൻ പഠനം ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. എന്നാൽ നിർധനരായ കുട്ടികളെ സഹായിക്കുന്നതിനു വേണ്ടി സിനിമാ താരം മഞ്ജു വാര്യർ രംഗത്തെത്തിയിരിക്കുകയാണ്. നിർധനരായ കുട്ടികൾക്ക് വേണ്ടി 5 ടിവി സംഭാവന നൽകാമെന്നും താരം അറിയിച്ചിട്ടുണ്ട്. കൂടാതെ സംവിധായകൻ ആഷിക് അബുവും അഞ്ചു ടിവി സംഭാവന നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. സിനിമാതാരം ടോവിനോ തോമസും കുട്ടികൾക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്. അതിജീവനം എംപ്ലീസ്സ് എഡ്യൂകെയർ എന്ന പദ്ധതിയിലൂടെയാണ് ടോവിനോ സഹായം നൽകുക. 10 ടാബുകളും ടിവികളും നൽകാമെന്നാണ് ടോവിനോ അറിയിച്ചിട്ടുള്ളത്.

ഇതുസംബന്ധിച്ചുള്ള കാര്യം ടി എൻ പ്രതാപൻ എംപിയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഓൺലൈൻ സംവിധാനമില്ലാതെ ബുദ്ധിമുട്ടുന്ന പാവപ്പെട്ട കുട്ടികൾക്കും പട്ടികജാതി കോളനിയിലെ കുട്ടികൾക്കും മറ്റുമായി ടിവി, ടാബ്, കേബിൾ കണക്ഷൻ, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉടൻ സർക്കാരിന്റെ ഭാഗത്തുനിന്നും തയ്യാറാക്കി കൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. കൂടാതെ എംപി ഓഫീസുമായി ബന്ധപ്പെട്ട് കേരളത്തിലെ കുട്ടികൾക്കായി ടിവി, ടാബുകൾ തുടങ്ങിയവ ലഭിച്ചാൽ അതും നിർധനരായ കുട്ടികൾക്ക് എത്തിച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമാതാരങ്ങളും ഇത്തരത്തിൽ സഹായഹസ്തവുമായി മുന്നോട്ട് എത്തിയത്.

  അത് ചെയ്യുന്നെങ്കിൽ ഫഹദ് ഫാസിലിനൊപ്പം ചെയ്യാനാണ് ആഗ്രഹം ; തുറന്ന് പറഞ്ഞ് മഡോണ സെബാസ്റ്റ്യൻ

സംസ്ഥാനത്തെ ഓൺലൈൻ സംവിധാനത്തിന് സൗകര്യമില്ലാത്ത വിദ്യാർഥികൾക്കായി മറ്റ് ബദൽ സംവിധാനം ഒരുക്കുമെന്നും കൈറ്റ് അറിയിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കായി ലാപ്ടോപ്പുകളും ടിവികളും ആവശ്യാനുസരണം ഉപയോഗിക്കാമെന്നും ഇതിനായിട്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ടെന്നും സ്കൂളിന് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കൈറ്റ് അധികൃതർ അറിയിച്ചു.

Latest news
POPPULAR NEWS