ചെന്നൈ : ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ചെന്നൈ കോയമ്പത്തൂർ സ്വദേശി മണികണ്ഠൻ (36) ആണ് ആത്മഹത്യ ചെയ്തത്. ബാങ്ക് ജീവനക്കാരനായ മണികണ്ഠന് വലിയ കടബാധ്യത ഉണ്ടായിരുന്നതായും കുറച്ച് മാസങ്ങളായി ജോലിക്ക് പോകാതെ ഇരിക്കുകയും ഇതിന്റെ പേരിൽ ഭാര്യ വഴക്കിടാറുള്ളതായും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച മണികണ്ഠനും ഭാര്യയും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. അതേസമയം ഓൺലൈൻ വാദ് വെപ്പിലൂടെ ഇയാൾക്ക് ലക്ഷങ്ങൾ നഷ്ടമായതായും ഇതിനെ തുടർന്ന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായതായും പോലീസ് പറഞ്ഞു.