ഓൺലൈൻ വീഡിയോ കോൺഫറൻസിനിടയിൽ അശ്ലീല ദൃശ്യം ; സൂം ആപ്പ് ഉപയോഗിച്ചവർക്ക് കിട്ടിയത് എട്ടിന്റെ പണി

ലോക്ക് ഡൌൺ ഇന്ത്യ മുഴുവൻ നടപ്പാക്കിയതിനെ തുടർന്ന് പല ക്ലാസ്സുകളും ഓൺലൈനായി മാറ്റിയിരിക്കുകയാണ് മിക്കവരും തിരഞ്ഞെടുക്കുന്നത് സൂം ആപ്പാണ്. ഇന്ത്യയിലെ യുവ ബാഡ്മിന്റൺ പരിശീലകർക്കായി സംഘടിപ്പിച്ച ഓൺലൈൻ ക്ലാസ്സിന്റെ ഇടയിലാണ് അശ്ലീല ദൃശ്യങ്ങൾ പ്രതീക്ഷമായത്.

ഇന്ത്യൻ ഹെഡ് കോച്ച് ഗോപി ചന്ദ് ഉൾപ്പടെ ഉള്ള ഓൺലൈൻ ക്ലാസ്സിലാണ് ഇത്തരം ഒരു സംഭവം നടന്നിരിക്കുന്നത്. സ്ത്രീകൾ ഉൾപ്പടെ 700 ഓളം പേർ പങ്കെടുത്ത ക്ലാസ്സിൽ ഉച്ചയോടെയാണ് അശ്ലീല ദൃശ്യങ്ങൾ വന്നത്. പല തവണ വന്ന ദൃശ്യങ്ങൾ ഒഴുവാക്കിയ ശേഷമാണ് ക്ലാസുകൾ പുനരാരംഭിച്ചത്. സൂം ആപ്പാണ് ഇന്ത്യയിൽ സ്കൂൾ തലം മുതൽ ഉള്ളവർക്ക് ക്ലാസ്സ്‌ എടുക്കാൻ ഉപയോഗിക്കുന്നത്. ആപ്ലിക്കേഷൻ സുരക്ഷിതമല്ലന്നും വിവരങ്ങൾ ചോരുന്നതായും നേരതെ കേന്ദ്രം നിർദേശം കൊടുത്തിരിന്നു.

Also Read  ഫ്‌ളിപ്പ്കാർട്ടിന്റെ പുതിയ സേവനം 99 രൂപക്ക്, വാറന്റി ഇനി എളുപ്പത്തിൽ ലഭിക്കും