Sunday, December 3, 2023
-Advertisements-
KERALA NEWSകംസനെ കൊന്ന ശ്രീകൃഷ്ണനെ എന്താ കൊലപാതകി എന്ന് വിളിക്കാത്തത് ; വിവാദ പരാമർശവുമായി സിപിഎം നേതാവ്

കംസനെ കൊന്ന ശ്രീകൃഷ്ണനെ എന്താ കൊലപാതകി എന്ന് വിളിക്കാത്തത് ; വിവാദ പരാമർശവുമായി സിപിഎം നേതാവ്

chanakya news
-Advertisements-

കാസർഗോഡ് : കംസനെ ഉൾപ്പടെ നിരവധി ആളുകളെ കൊലപ്പെടുത്തിയ ശ്രീകൃഷ്ണനെ എന്തുകൊണ്ടാണ് കൊലപാതകി എന്ന് വിളിക്കാത്തതെന്ന് സിപിഎം പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ. പെരിയ ബസാറിലെ പുതുക്കി പണിഞ്ഞ എകെജി ഭവന്റെ ഉദ്‌ഘാടന ചടങ്ങിൽ പ്രസംഗിക്കവെയാണ് വിവാദ പരാമർശം നടത്തിയത്. പെരിയയിൽ ഇരട്ട കൊലപാതകം നടന്നതിനെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളിൽ തകർക്കപ്പെട്ട എകെജി ഭവന്റെ ഉദ്‌ഘാടനത്തിനിടെയാണ് കൊലപാതകത്തെയും ശ്രീകൃഷ്ണനെയും ബന്ധപ്പെടുത്തത് സിപിഎം നേതാവ് സംസാരിച്ചത്.

-Advertisements-

സിപിഎം കൊലപാതകങ്ങളെ ശ്രീകൃഷ്ണനുമായി താരതമ്യം ചെയ്ത് ലഘുകരിക്കാനായിരുന്നു സിപിഎം നേതാവിന്റെ ശ്രമം. പെരിയയിൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതി കൂടിയാണ് എൻ ബാലകൃഷ്ണൻ. പെരിയയിൽ സിപിഎം കംസന്മാരെയാണ് കൊന്നതെന്നും അതിനാൽ തങ്ങളെ കൊലപാതകി എന്ന് വിളിക്കരുതെന്നും പറയാതെ പറയുകയായിരുന്നു എൻ ബാലകൃഷ്ണൻ.

-Advertisements-