കോഴിക്കോട് : കഴിഞ്ഞ ആഴ്ച കഞ്ചാവ് കേസിൽ അറസ്റ്റിലായ യുവതിയുടെ ബ്ലൗസിനകത്ത് നിന്ന് അഞ്ഞൂറ് രൂപ ലഭിച്ച സംഭവം എസ്ഐ കുറ്റക്കാരനെന്ന് അന്വേഷണ സംഘം. കാറിൽ കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തൃശൂർ സ്വദേശിനി ലീനയുടെ ബ്ലൗസിനകത്ത് നിന്നാണ് വനിതാ പോലീസ് 500 രൂപ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പുറത്തിറങ്ങുമ്പോൾ തന്നാൽ മതി എന്ന് പറഞ്ഞ് എസ്ഐ അഞ്ഞൂറ് രൂപ നൽകിയതെന്ന് ലിനി വെളിപ്പെടുത്തിയത്. വനിതാ പോലീസ് നടത്തിയ ദേഹ പരിശോധനയിലാണ് ലിനിയുടെ ശരീരത്തിൽ ഒളിപ്പിച്ച് വെച്ച നിലയിൽ അഞ്ഞൂറ് രൂപ കണ്ടെത്തിയത്.
രണ്ടാഴ്ച മുൻപാണ് കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ലീനയും സഹായി സനലും എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. തൃശൂരിൽ ബ്യുട്ടി പാർലർ നടത്തിയിരുന്ന ലീന ലോക് ഡൌൺ സമയത്താണ് കഞ്ചാവ് വില്പന ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.