കഞ്ചാവ് കൊറോണയെ തടയും ; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

കൊറോണയ്ക്കെതിരെ മരുന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ലോകം. കണ്ടെത്തിയ മരുന്നുകൾ ചിലതൊക്കെ പകുതിയിലധീകം വിജയം നേടുകയും ചെയ്തു. അടുത്ത വര്ഷം ആദ്യ പകുതിയോടെ മരുന്ന് ജനങ്ങളിലേക്ക് എത്തുമെന്നാണ് വിവരം. എന്നാൽ കൊറോണ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ കഞ്ചാവിന് കഴിയുമെന്ന് കണ്ടെത്തിയിരിക്കുകയാണ് കനേഡിയൻ ശാസ്ത്രജ്ഞർ. കാനഡയിലെ ലത്ത് ബ്രിഡ്ജ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പരീക്ഷണത്തിലാണ് കഞ്ചാവിന് കൊറോണയെ തടയാൻ സാധിക്കുമെന്ന് കണ്ടെത്തിയത്.

വിവിധ തരത്തിലുള്ള കഞ്ചാവ് ചെടികളിൽ നിന്ന് വേർതിരിച്ചെടുത്ത സത്തുകളുപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. കഞ്ചാവിൽ അടങ്ങിയ കന്നാബിഡിയോൾ എന്ന സംയുക്തം വൈറസിനെ പ്രതിരോധിക്കുമെന്ന് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു.