പൗരത്വ ഭേദഗതി ബില്ലിന് ഐകദാർഢ്യം പ്രഖ്യാപിച്ച് ജനങ്ങളുടെ ഇടയിലുള്ള തെറ്റിദ്ധാരണ മാറ്റാൻ ബിജെപി നടത്തി വരുന്ന ജനജാഗ്രത സമ്മേളനം മട്ടന്നൂരിൽ. നാല് ദിവസമായാണ് മട്ടന്നൂരിൽ ജനജാഗ്രത സമ്മേളനം നടക്കുക. എപി അബ്ദുള്ള കുട്ടി, അലി അക്ബർ, വത്സൻ തില്ലങ്കേരി തുടങ്ങായിവർ പങ്കെടുക്കും.
ബിജെപി നടത്തുന്ന ജനജാഗ്രത സമ്മേളനം ബഹിഷ്കരിക്കാനും സമ്മേളന ദിവസം കടകളടയ്ക്കാനും വ്യാപക പ്രചരണം നടന്നിരുന്നു ഇതിനെ തുടർന്ന് നരികുനിയിലും കുറ്റിയാടിയിലും കടകൾ അടച്ച സംഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത് മുന്നിൽ കണ്ടാണ് ബിജെപിയുടെ നാല് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനം എന്നാണ് വിലയിരുത്തൽ.
നാല് ദിവസം സമ്മേളനം നടത്തിയാൽ പ്രതിഷേധക്കാർ നാല് ദിവസം കടകൾ അടച്ചിടേണ്ടി വരും അത് കച്ചവടക്കാർക്ക് നഷ്ടം വരുത്തി വയ്ക്കും എന്നതിനാൽ കടയടപ്പ് പ്രതിഷേധം കച്ചവടക്കാർ ഒഴിവാക്കാൻ സാധ്യത കാണുന്നു.