കടയടയ്ക്കാൻ വൈകിയതിന്റെ പേരിൽ വ്യാപാരിയെയും മകനെയും കസ്റ്റഡിയിലെടുക്കുകയും മർദ്ദിച്ചു കൊ-ലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി കോവിഡ് ബാധിച്ച് മരിച്ചു

തൂത്തുക്കുടി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടയിൽ കടയടയ്ക്കാൻ വൈകിയതിന്റെ പേരിൽ വ്യാപാരിയെയും മകനെയും കസ്റ്റഡിയിലെടുക്കുകയും മർദ്ദിച്ചു കൊ-ലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ എ എസ് ഐ കോവിഡ് ബാധിച്ച് മരിച്ചു. സാത്താൻകുളം സ്റ്റേഷനിലെ മുൻ എ എസ് ഐ പോൾ ദൂരെയാണ് കൊവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞത്. കൊലപാതക കേസുമായി ബന്ധപ്പെട്ട് മധുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയ്ക്ക് കടുത്ത പനിയെ തുടർന്ന് കഴിഞ്ഞമാസം 24ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് പോൾ ദുരൈ മരണമടഞ്ഞത്. കസ്റ്റഡി മരണം സംബന്ധിച്ചുള്ള കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥർക്കും കോവിഡ് വൈറസ് സ്ഥിരീകരിച്ചിരുന്നു. പിതാവിനെയും മകനെയും കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഇൻസ്പെക്ടറും എസ്ഐയുമടക്കം അഞ്ച് പൊലീസുകാർ റിമാൻഡിൽ കഴിയുകയായിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചില്ലെന്നും കടയടയ്ക്കാൻ വൈകിയെന്നും ആരോപിച്ചുകൊണ്ടാണ് പോലീസ് സംഘം വ്യാപാരിയെയും മകനെയും കസ്റ്റഡിയിലെടുത്തിരുന്നത്.