കടയിൽ വന്നവരുടെ ലിസ്റ്റിൽ ധോണിയും അമ്പരന്ന് ആരോഗ്യവകുപ്പ് സംഭവം ഹരിപ്പാട്

ആലപ്പുഴ: ഹരിപ്പാട് തുണിക്കട ഉടമയ്ക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് തുണിക്കടയിൽ നടത്തിയവരുടെ പരിശോധനയിൽ പേരും ഫോൺ നമ്പറും എഴുതി സൂക്ഷിച്ചിരുന്ന ബുക്ക് പരിശോധിച്ചപ്പോൾ കടയിൽ എത്തിയവരുടെ ലിസ്റ്റിൽ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ പേരും. സമ്പർക്കത്തിൽ ഏർപ്പെട്ടവരുമായി ബന്ധപ്പെടുന്നതിനായി ഫോൺ നമ്പറിൽ വിളിച്ചപ്പോൾ അത് ഉത്തരേന്ത്യയിൽ ഉള്ള ഒരു മലയാളിയുടെ പേരായിരുന്നു.

കടയിൽ എത്തിയ 300 ഓളം പേരുടെ ഫോൺ നമ്പറുകൾ പരിശോധിച്ചപ്പോഴാണ് പലതും വ്യാജമായിരുന്നുവെന്ന് മനസ്സിലായത്. ഇത്തരത്തിൽ തെറ്റായ രീതിയിലുള്ള പേരും മൊബൈൽ നമ്പറും നൽകുന്നത് മൂലം സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നതിനു വേണ്ടി ആരോഗ്യ വകുപ്പ് ഏറെ ബുദ്ധിമുട്ടുകയാണ്. പല സ്ഥാപനങ്ങളിലും ഇത്തരത്തിൽ എത്തുന്ന പലരും തങ്ങളുടെ പേരും മൊബൈൽ നമ്പറും തെറ്റായ രീതിയിലാണ് നൽകുന്നതെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നു.

Also Read  ദേവാനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ചു നാട്ടുകാർ: മൃതദേഹം കമഴ്ന്ന നിലയിൽ