തിരുവനന്തപുരം : അന്തരിച്ച കെആർ ഗൗരിയമ്മയ്ക്കും ആർ. ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി വകയിരുത്തിയതായി ബഡ്ജറ്റിൽ പ്രഖ്യാപനം. സംസ്ഥാനം കോവിഡ് വ്യാപനം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോഴാണ് രണ്ട് കോടി രൂപ സ്മാരകം നിർമാണത്തിനായി വകയിരുത്തിയത്. ആർ ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയിൽ സ്മാരകം നിർമ്മിക്കും. ഗൗരിയമ്മയുടെ സ്മാരകം എവിടെ നിർമ്മിക്കുമെന്ന് വ്യക്തമല്ല.

ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ്സ് (ബി) യുടെ ഭാഗത്ത് നിന്ന് സമർദ്ദമുണ്ടായതിനാലാണ് സ്മാരകം നിർമ്മിക്കുന്നത് എന്നാണ് സർക്കാർ വാദം. അതേസമയം മന്ത്രി സ്ഥാനം ലഭിക്കാത്ത ഗണേഷ്‌കുമാറിനെ അനുനയിപ്പിക്കാനും കൂടെ നിർത്താനും വേണ്ടിയാണ് സ്മാരകം നിർമ്മിക്കുന്നതിന് ലക്ഷ്യമെന്നാണ് വിവരം. കഴിഞ്ഞ ബഡ്ജറ്റിൽ അന്തരിച്ച കെഎം മാണിക്ക് സ്മാരകം നിർമ്മിക്കാൻ അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് അഞ്ച് കോടി രൂപ അനുവദിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു.

  സ്വർണ്ണക്കടത്തിനായി കോൺസിലേറ്റിലെ വാഹനം: കൈമാറുന്നതിനായി നിരവധി വീടുകളും ഫ്ലാറ്റുകളും വാടകയ്ക്കെടുക്കും: നിർണ്ണായക വിവരങ്ങൾ പുറത്ത്

Latest news
POPPULAR NEWS