കണിച്ചിക്കുളങ്ങരയിൽ മിനി ബസും, ഡ്രൈവറും കത്തിക്കരിഞ്ഞ നിലയിൽ

ചേർത്തല : കണിച്ചിക്കുളങ്ങരയിൽ മിനി ബസും, ഡ്രൈവറും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചന്തിരൂർ സ്വദേശി രാജിവന്റെ മൃദദേഹമാണ് മിനി ബസിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് മൃദദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് രാജീവിനെ കൂടാതെ മറ്റൊരാളെയും മിനി ബസിൽ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. കത്തിക്കരിഞ്ഞ മിനി ബസിന്റെ പുറകിൽ കിടക്കുന്ന നിലയിലാണ് രാജിവന്റെ മൃദദേഹം കണ്ടെത്തിയത്. തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ചെമ്മീൻ കമ്പനിയിലെ തൊഴിലാളികളെ കൊണ്ട് പോകുന്ന വാഹനമാണ് ഇതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

  യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, മതം മാറാൻ വിസമ്മതിച്ചോടെ വിവാഹത്തിൽ നിന്നും പിന്മാറി ; യുവാക്കൾ അറസ്റ്റിൽ

Latest news
POPPULAR NEWS