അമ്പലപ്പുഴ : ക്ഷേത്രത്തിനകത്ത് തിരക്കുണ്ടാക്കി മാല മോഷണം നടത്തുന്ന യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ സാദന (24), പ്രിയ (40), കുട്ടമ്മ (30), മധു (37) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ പുറക്കാട് പുന്തല ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീകളുടെ മാല മോഷ്ടിക്കാനുള്ള ശ്രമിത്തിനിടെയാണ് മോഷണ സംഘത്തെ നാട്ടുകാർ പിടികൂടിയത്.
മോഷണം നടത്തുന്നതിന് മുൻപ് തിക്കും തിരക്കും ഉണ്ടാക്കും മാല പൊട്ടിച്ചതിന് ശേഷം ബഹളം ഉണ്ടാക്കി രക്ഷപ്പെടും ഇതാണ് സംഘത്തിന്റെ രീതി. എന്നാൽ കഴിഞ്ഞ ദിവസം ഇത്തരത്തിൽ മോഷണം നടത്തുന്നതിനിടയിൽ മാല നഷ്ടപെട്ട യുവതി ബഹളം വയ്ക്കുകയും രക്ഷപെടാൻ ശ്രമിച്ച മോഷണ സംഘത്തെ നാട്ടുകാർ ചേർന്ന് പിടികൂടുകയുമായിരുന്നു.