കണ്ണട വെക്കുന്നത് ആരാധകരെ പറ്റിക്കാൻ ; തുറന്ന് പറഞ്ഞ് മമ്മുട്ടി

മലയാളത്തിലെ സൂപ്പർ സ്റ്റാർ പദവിയിൽ തിളങ്ങി നിൽക്കുന്ന ആളാണ് മമ്മൂട്ടി. നിരവധി സിനിമകൾ അഭിനയിച്ചിട്ട് ഉള്ള മമ്മൂട്ടിക്ക് ദേശീയ സംസ്ഥാന അവാർഡുകൾ നിരവധി തവണ ലഭിച്ചിട്ടുണ്ട്. ഏത് വേഷവും ചെയ്ത് വിജയിപ്പിക്കാൻ കഴിവുള്ള ആള് കൂടിയാണ് മമ്മൂക്ക. സിനിമയിലെ അഭിനയത്തിന് പുറമെ സൗന്ദര്യ കാര്യത്തിലും മമ്മൂട്ടി ശ്രദ്ധ കൊടുക്കാറുണ്ട്.

കാറുകളുടെ കാര്യത്തിലും കണ്ണട വെക്കുന്ന കാര്യത്തിലും മമ്മൂക്ക സമ്പന്നനാണ് എന്ന ട്രോൾ പ്രചരിക്കുന്നതിന്റെ ഇടയിൽ മമ്മൂട്ടിയുമായി നടത്തിയ ഒരു ഇന്റർവ്യൂ ഇപ്പോൾ വൈറലാവുകയാണ്. ആർക്കും അറിയാത്ത ഒരു രഹസ്യം താൻ വെളിപ്പെടുത്താൻ പോകുന്നു എന്ന് പറഞ്ഞാണ് മമ്മൂട്ടി പങ്ക് വെയ്ക്കുന്നത്.

കണ്ണട വെക്കുന്നതിന്റെ പിന്നിൽ ഉള്ള രഹസ്യം ആരാധകർ ഒരുപാട് ഉള്ള സ്ഥലങ്ങളിൽ, ഉൽഘടന വേദികൾ എന്നിവിടങ്ങളിൽ പോകുമ്പോൾ വെക്കാറുണ്ടെന്നും, തന്റെ നോട്ടം ആരാധകർ ആഗ്രഹിക്കുമ്പോൾ എല്ലാവരെയും നോക്കാൻ സാധിക്കില്ല പക്ഷെ ഒരു കണ്ണട വെച്ചാൽ ആരെയൊക്കെയാണ് നോക്കുന്നത് എന്ന് മനസിലാക്കാൻ സാധിക്കില്ല വഴി എല്ലാവർക്കും സന്തോഷം ലഭിക്കുമെന്നും അതുകൊണ്ടാണ് കണ്ണട വെക്കുന്നതെന്നും മമ്മൂട്ടി പറയുന്നു.