കണ്ണന്‍ ഗോപിനാഥ് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യവുമായി കേന്ദ്രസർക്കാർ: നിലപാടുമായി കണ്ണൻ ഗോപിനാഥ്

സിവിൽ സർവീസിൽ നിന്നും സ്വയം വിരമിക്കുന്നതിനു വേണ്ടി രാജി നൽകിയ കണ്ണൻ ഗോപിനാഥനോട് ജോലിയിൽ പ്രവേശിക്കാൻ ആവശ്യവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഇത് സംബന്ധിച്ചുള്ള കാര്യം ട്വിറ്ററിലൂടെയാണ് കണ്ണൻ ഗോപിനാഥ് അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ കൊറോണ വൈറസ് പടരുന്നത് മൂലം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജോലിയിൽ തിരികെ പ്രവേശിക്കാൻ കണ്ണൻ ഗോപിനാഥനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്.

എന്നാൽ താൻ ജോലിയിൽ തിരികെ പ്രവേശിക്കാൻ എന്നും കണ്ണൻ ഗോപിനാഥൻ ട്വിറ്റെര്‍ പോസ്റ്റിലൂടെ അറിയിച്ചു. സർവീസിൽ അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ഓഗസ്റ്റിലാണ് കണ്ണൻ ഗോപിനാഥൻ രാജി നൽകിയത്. എന്നാൽ കേന്ദ്രം ഇത് പരിഗണിച്ചിരുന്നില്ല. കൂടാതെ കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത കണ്ണൻ ഗോപിനാഥൻ എതിരെ പോലീസ് നടപടിയെടുക്കുകയും ചെയ്തിരുന്നു.

Latest news
POPPULAR NEWS