കണ്ണൂരിൽ അധ്യാപികയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : അധ്യാപികയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴയങ്ങാടി അടുത്തില സ്വദേശിയും മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപികയുമായ പി ഭവ്യ (24) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പുതിയവാണിയം വീട്ടിൽ ഭാസ്കരന്റേയും ശ്യാമളയുടെയും മകളാണ് ഭവ്യ. പയ്യന്നൂർ കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയാക്കുകയും മംഗലാപുരത്ത് നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്ത ഭവ്യ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു. ഭവ്യയുടെ മൃദദേഹം പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുനൽകി.

  എറണാകുളം ലോ കോളേജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം: നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

Latest news
POPPULAR NEWS