കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് യുവമോർച്ച നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ സിപിഎം ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെ 5 പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. യുവമോർച്ച കണ്ണൂർ ജില്ലാ ട്രഷറർ മൊറാഴ പണ്ണേരിയിലെ വി നന്ദകുമാറിന്റെ വീടിന് നേരെയാണ് മെയ് 25ന് രാത്രി പത്തരയ്ക്ക് സിപിഎം ഡി വൈ എഫ് ഐ പ്രവർത്തകർ സ്റ്റീൽ ബോംബെറിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം ഷാജിർ, സുമൻ ചുണ്ട, റിബിൻ കോലത്തുവയൽ, സന്ദീപ് ചെക്കിക്കുണ്ട് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. നന്ദകുമാറിന്റെ വീടിന് നേരെയുള്ള ബോംബേറിൽ വീടിന്റെ മുൻവശത്തുള്ള ഓടുകളും ജനൽ ചില്ലുകളും മറ്റും തകർന്നിരുന്നു.