കണ്ണൂർ : കണ്ണൂർ തോട്ടടയിൽ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി വിവാഹ വീട്ടിൽ നടന്ന ഗാനമേളയ്ക്കിടെ ചെറിയ സംഘർഷമമുണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ട് ഇത് പരിഹരിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച വിവാഹം കഴിഞ്ഞ് വരനും,വധുവും തോട്ടടയിലുള്ള വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടയിലാണ് ബോംബ്സ്ഫോടനം നടന്നത്.
തലേദിവമുണ്ടായ സംഘർഷത്തിന്റെ ഭാഗമാണോ ബോംബ് ബോംബ് സ്ഫോടനമെന്ന് വ്യക്തമല്ല. ബോംബുമായി അക്രമിക്കാനെത്തിയ സംഘത്തിന്റെ കയ്യിൽ നിന്നാണ് ബോംബ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ കൊല്ലപ്പെട്ട യുവവിന്റെ തലയോട്ടി ചിതറിയ നിലയിലായിരുന്നു.