കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത് സംബന്ധിച്ചുള്ള കാര്യങ്ങൾ എൻഐഎ അന്വേഷിക്കണമെന്നുള്ള ആവശ്യവുമായി ബിജെപി

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സ്വർണക്കടത്ത് സംബന്ധിച്ചുള്ള വിഷയം എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി. കഴിഞ്ഞ ദിവസം തിരുവനന്തപുരം എയർപോർട്ടിൽ നിന്നും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായിപോലും ബന്ധമുള്ള സാഹചര്യം കണക്കിലെടുത്താണ് അന്വേഷണം ആവശ്യപ്പെട്ടത്.

ഗൾഫ് രാജ്യത്ത് നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് എത്തിയവരുടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ വരുടെയും വിദേശ കറൻസികൾ പിടിക്കപ്പെട്ടിട്ടുള്ളവരുടെയും വിശദമായ വിവരങ്ങൾ വേണമെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇപി ജയരാജനും കണ്ണൂർ എയർപോർട്ട് ചുമതലയുള്ളതാണ്. കൂടാതെ വിമാനത്താവളത്തിൽ ഉന്നത തസ്തികകളിൽ നിയമനം നേടിയവർക്കെതിരെ നേരത്തെ ആരോപണങ്ങളും ഉയർന്നു വന്നിട്ടുള്ളതാണ്. ഇത്തരം സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് എൻഐഎ അന്വേഷിക്കണമെന്ന് ഉള്ള ആവശ്യം ഉയർന്നു വരുന്നത്.

  സൈന്യത്തെ വെറുതെ തീറ്റിപോറ്റുകയാണെന്നും പരേഡ് കോമഡിയാണെന്നും അവഹേളിച്ചു കൊണ്ടു മീശ നോവൽ എഴുതിയ എസ് ഹരീഷ്

Latest news
POPPULAR NEWS