കണ്ണൂർ വിമാനത്താവളത്തിൽ വാച്ചിനുള്ളിൽ മൂന്നു ലക്ഷം രൂപയുടെ സ്വർണ്ണം കടത്താൻ ശ്രമിച്ചയാളെ പിടികൂടി

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് പിടികൂടി. വാച്ചിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 83.5 ഗ്രാം സ്വർണമാണ് പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ്സിൽ ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശിയായ അബ്ദുൽ ഖയ്യൂമിന്റെ പക്കൽ നിന്നുമാണ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യാപകമായി സ്വർണക്കടത്ത് സംബന്ധിച്ചുള്ള കാര്യത്തിനെതിരെ പരിശോധന നടത്തുമ്പോളാണ് ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായിരിക്കുന്നത്.

  പ്രണയം നിരസിച്ച പെൺകുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോവിഡ് കാലത്തും ഇത്തരത്തിൽ സ്വർണ്ണക്കടത്ത് തുടരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞദിവസവും ഇത്തരത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കുഴമ്പ് രൂപത്തിലാക്കിയ സ്വർണം ശരീരത്തിലും അടി വസ്ത്രത്തിലും മറ്റും ഒളിപ്പിച്ചുകടത്തിയ ആളുകളെയും പിടികൂടിയിരുന്നു.

Latest news
POPPULAR NEWS